കൊലപാതക ശേഷം ദിനേശന്‍ പാവമെന്ന് പറഞ്ഞുനടന്ന് പ്രതി, ദിനേശനെ മുൻപും ഷോക്കടിപ്പിക്കുകയും മർദിക്കുകയും ചെയ്തു; കിരണിൻ്റെ മാതാപിതാക്കളും അറസ്റ്റിൽ

ആലപ്പുഴ: വാടയ്ക്കലിൽ ഗൃഹനാഥനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. ദിനേശനെ അപായപ്പെടുത്താൻ മുൻപും പ്രതി കിരൺ ശ്രമിച്ചിരുന്നു. അമ്മയുമായുള്ള ദിനേശന്റെ അടുപ്പത്തിൽ കിരണിനും പിതാവിനും സംശയമുണ്ടായിരുന്നു. കുറച്ചു മാസം മുൻപ് രാത്രിയിൽ കിരണിന്റെ വീട്ടിലെത്തിയ ദിനേശനെ വൈദ്യുതി കമ്പി മുറ്റത്തിട്ട് ഷോക്കടിപ്പിക്കാൻ കിരൺ  ശ്രമിച്ചിരുന്നു. അന്ന് ദിനേശൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. (ചിത്രത്തിൽ കൊല്ലപ്പെട്ട ദിനേശൻ, പ്രതി കിരണ്)
.
ആറു മാസം മുൻപ് ദിനേശനെ കിരൺ മർദിച്ചിരുന്നെന്നും അന്ന് അച്ഛന് ബോധം നഷ്ടപ്പെട്ടിരുന്നെന്നും മകൾ ദീപ്തി പറഞ്ഞു. ‘‘മൂന്നാല് മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ വീട്ടില്‍ ചെന്നെന്നും മകന്‍ കണ്ടെന്നും ക്രൂരമായി മര്‍ദിച്ചിരുന്നെന്നും അടുത്ത വീട്ടിലെ സ്ത്രീ പറഞ്ഞിരുന്നു. ബോധം പോലും ഇല്ലായിരുന്നു. കിരണിന്റെ അമ്മയുമായി ബന്ധമുള്ള കാര്യം നേരത്തെ അറിയാമായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കിരണും ദിനേശനും തമ്മില്‍ വഴക്കിട്ടിരുന്നുവെന്നും മകള്‍ പറയുന്നു. അച്ഛന്റെ ഡോക്യുമെന്റുകളും മറ്റ് സാധനങ്ങളും എടുക്കാനായി ലോഡ്ജില്‍ പോയപ്പോഴും കിരണ്‍ കൂടെയുണ്ടായിരുന്നു. രണ്ട് വര്‍ഷമായി അച്ഛനുമായി അധികം ബന്ധമില്ലെന്നും ലോഡ്ജിലാണ് താമസിക്കാറുള്ളതെന്നും മകള്‍ പറയുന്നു. അച്ഛന്‍ ഫോണില്‍ വിളിക്കുകയോ വീട്ടില്‍ വരികയോ ചെയ്യാറില്ലെന്നും മകള്‍ വ്യക്തമാക്കുന്നു.
.
അച്ഛനുമായി വലിയ ബന്ധമില്ലാതെയാണ് ജീവിക്കുന്നത്. അതുകൊണ്ട് അതിനെ കുറിച്ച് തിരക്കാന‍ൊന്നും പോയിട്ടില്ല. അമ്മയ്ക്ക് സ്ട്രോക്ക് വന്നിരിക്കുകയാണ്. അതുകൊണ്ട് ഇവിടെ തന്നെയാണ്. വേറെ വഴക്കുണ്ടായോ എന്നറിയില്ല’’– ദീപ്തി പറഞ്ഞു. കൊലപാതകമായിരുന്നോ എന്നു സംശയമുണ്ടായിരുന്നില്ലെന്നും ദീപ്തി കൂട്ടിച്ചേർത്തു.
.
കൊലപാതകത്തിനുശേഷവും പ്രതി കിരണ്‍ ഒന്നുമറിയാത്തതുപോലെ തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നതെന്നും സംസ്‌കാര ചടങ്ങുകളിലെല്ലാം പങ്കെടുത്തിരുന്നുവെന്നും മകനും വ്യക്തമാക്കി. അച്ഛന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് കിട്ടാനായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കാത്ത് നില്‍ക്കുമ്പോഴാണ് കിരണ്‍ വിളിച്ചത്. ജോലി കഴിഞ്ഞ് ഇപ്പോഴാണ് വന്നതെന്നും വീട്ടിലുണ്ടെന്നും കിരണ്‍ പറഞ്ഞുവെന്നും ദിനേശിന്റെ മകന്‍ പറയുന്നു. പ്രതി കിരൺ ഒന്നുമറിയാത്ത ആളെപ്പോലെ സംസ്കാരചടങ്ങിലെല്ലാം പങ്കെടുത്തെന്നും ദിനേശന്റെ മക്കൾ അറിയിച്ചു. സംസ്കാര ചടങ്ങുകളിലുമെല്ലാം കിരൺ മുന്നിൽതന്നെയുണ്ടായിരുന്നു. ദിനേശൻ പാവമായിരുന്നെന്ന് മരണശേഷം കിരൺ പ്രദേശവാസികളോടും പറഞ്ഞിരുന്നു.

ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വർഡിൽ കണ്ണങ്കാട്ട് വെളിയിൽ ദിനേശനെ (53) വീടിനു കിഴക്കുവശത്തുള്ള വിജനമായ വിരിപ്പ് പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇലക്ട്രിക് ഷോക്ക് ഏൽപ്പിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തി. തുടർന്നു നടന്ന അന്വേഷണത്തിൽ വാടയ്ക്കൽ കൈപവളപ്പിൽ കിരണും(27) പിതാവ് കുഞ്ഞുമോനും ചേർന്ന് ദിനേശനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചു വച്ചതിന് കിരണിന്റെ മാതാവ് അശ്വതിയും അറസ്റ്റിലായി.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!