താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് ഇടിഞ്ഞ് വാഹനം കൊക്കയിലേക്കു മറിഞ്ഞു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റാസൽ ഖൈമ: മലയാളി യുവാവ് റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലുവ തോട്ടക്കാട്ടുകര (കനാൽ റോഡ്) പി.കെ. അഫ്സലാണ് (43) മരിച്ചത്. ദുബായ് ഇ.എൽ എല്‍ പ്രോപ്പര്‍ട്ടീസിലെ സെയില്‍സ് ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു. റാസൽ ഖൈമയിലെ ടൂറിസ്റ്റ് കേന്ദ്രമായ ജബല്‍ ജെയ്സ് സന്ദര്‍ശിച്ച ശേഷം താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്നു. ഇതിനിടെ റോഡിന്റെ വശം ഇടിഞ്ഞു അഫ്സൽ അടക്കം 6 പേർ സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
.
അപകട സമയത്ത് ഉണ്ടായ ഹൃദയാഘാതമാണ് അഫ്സലിന്റെ മരണത്തിന് ഇടയാക്കിയതെന്നു വീട്ടുകാർ പറഞ്ഞു. അഫ്സലിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ ശ്രമം നടക്കുന്നു.
.
ആലുവ തോട്ടക്കാട്ടുകര (കനാൽ റോഡ്) പെരെക്കാട്ടില്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ്–ജുബൈരിയത്ത് ദമ്പതികളുടെ മകനാണ് അഫ്സൽ. ഭാര്യ: ഏലൂർ മേത്തേരിപ്പറമ്പ് ഷിബിന. മക്കൾ: മെഹറിഷ്, ഇനാര. സഹോദരങ്ങള്‍: സിയാസ്, ആസിഫ് (ദുബായ്) റാക് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂർത്തിയാക്കി നാട്ടിൽ ഖബറടക്കും
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.