‘സൗന്ദര്യമില്ല,ജോലിയില്ല,സ്ത്രീധനമില്ല’, യുവതി നേരിട്ടത് കൊടിയ പീഡനം; മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പൂക്കോട്ടുപാടം സ്വദേശിനി വിഷ്ണുജയെ(25) ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗന്ദര്യവും സ്ത്രീധനം കുറവാണ് എന്ന പേരില്‍ വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് പ്രഭിൻ്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് വിഷ്ണുജ ആത്മഹത്യ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു.
.
കഴിഞ്ഞ 30നു വൈകിട്ട് 5.30ന് ആണു മരണ വിവരം ബന്ധുക്കൾ അറിയുന്നത്. ബെഡ് റൂമിന്റെ ജനലിൽ ‍തൂങ്ങിമരിച്ച നിലയിലായിരുന്നു. രണ്ട് കയ്യില്‍നിന്നും രക്തം വാർന്ന നിലയിലായിരുന്നു. വിഷ്ണുജയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു. ഭർതൃവീട്ടിലെ മാനസിക പീഡനം സംബന്ധിച്ചു നേരത്തെ സ്വന്തം വീട്ടുകാർക്കു സൂചന നൽകിയിരുന്നു.
.
‘തന്റെ ജോലി കണ്ടിരിക്കേണ്ട, നിന്റെ ആവശ്യത്തിന് ജോലി കണ്ടുപിടിക്കണ’മെന്ന് ഭര്‍ത്താവ് വിഷ്ണുജയോട് രൂക്ഷമായി പറഞ്ഞിരുന്നു. പ്രഭിൻ്റെ ഈ നിലപാട് കാരണം ഒരു ജോലിക്ക് വേണ്ടി വിഷ്ണുജ കഠിനപരിശ്രമം നടത്തിയിരുന്നു. തടിയില്ല, സൗന്ദര്യമില്ല എന്നതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വണ്ടിയില്‍ പോലും വിഷ്ണുജയെ കയറ്റാറുണ്ടായിരുന്നില്ല. രണ്ടുവര്‍ഷത്തെവിഷ്ണുജയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നുവെന്ന്- വിഷ്ണുജയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
.
മഞ്ചേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സൗന്ദര്യമില്ല, ജോലിയില്ല, സ്ത്രീധനം കുറവ് എന്നീ കാരണങ്ങള്‍ കാണിച്ച് ഭര്‍ത്താവ് പ്രഭിൻ വിഷ്ണുജയെ മാനസികമായി ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതെങ്കിലും ഭാവിയില്‍ തെളിവ് കിട്ടുന്നതിനെ അനുസരിച്ച് ആത്മഹത്യാ പ്രേരണ കുറ്റത്തിന് അടക്കം വകുപ്പുകള്‍ ചേര്‍ത്തി കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.
.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന വ്യക്തിയാണ് പ്രഭിൻ. ഭര്‍ത്താവിന്റെ വീട്ടുകാരും പ്രബിന്റെ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് വിഷ്ണുജയുടെ വീട്ടുകാര്‍ പറയുന്നു. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഡിഗ്രി പഠനത്തിന് ശേഷം എച്ച്ഡിസി കോഴ്സ് പൂർത്തിയാക്കി ബാങ്കിങ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വിഷ്ണുജ. പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകളാണ്. ഇന്നലെ സ്വന്തം വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!