താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു; മലയാളി പ്രവാസി സൗദിയിൽ മരിച്ചു

ജിദ്ദ: മലയാളി പ്രവാസി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീം (53) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം ജിദ്ദയിലെ അൽ സാഫിർ ആശുപത്രിയിൽവച്ച് മരിച്ചു.
.
17 വർഷമായി പ്രവാസിയായിരുന്നു ഇദ്ദേഹം. ജിദ്ദ അമീർ ഫവാസിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: നസീറ എ.പി, മക്കൾ: തൗഫീന, ഇനിയ സന, മുഹമ്മദ് സിബ്ഹത്ത്. മരുമകൾ: ഫാത്തിമ, സുലമ, കരീം, പിതാവ്: അബൂബക്കർ ഹാജി. മാതാവ്: ബീക്കുട്ടി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് അറിയിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!