30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
അബുദാബി: പ്രവാസ ജീവിതം മതിയാക്കി ഇന്നു (തിങ്കൾ) രാത്രി നാട്ടിലേക്കു പോകാനിരിക്കവെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) ആണ് മരിച്ചത്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ വാങ്ങാനായി ഇന്നലെ (ഞായറാഴ്ച) അബൂദബിയിലെ ഹൈപ്പർമാർക്കറ്റിൽ പോയതായിരുന്നു. അവിടെ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
30 വർഷമായി അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊപ്പം കഴിയാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അന്ത്യം. ബനിയാസ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും. ഭാര്യ: നദീറ. മക്കൾ: അർഫാൻ, ഫർസാന.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.