ബൈക്കിൽ അഭിമുഖം കെട്ടിപിടിച്ചിരുന്ന് കമിതാക്കളുടെ അപകടയാത്ര; വീഡിയോ വൈറലായതോടെ നടപടിക്കൊരുങ്ങി പൊലീസ് – വീഡിയോ
ഉത്തർ പ്രദേശിലെ മൊറാദാബാദിൽ ബൈക്കിൽ അഭ്യാസപ്രകടനവുമായി പ്രണയിക്കുന്ന കമിതാക്കളുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറൽ ആവുന്നു. യു.പിയിൽനിന്ന് ഡൽഹിയിലേക്കുള്ള സുപ്രധാന റോഡിലൂടെ അതിവേഗത്തിലായിരുന്നു അത്യന്തം അപകടം പിടിച്ച യാത്ര.
.
വൈറൽ വീഡിയോയിൽ യുവാവ് തന്‍റെ പങ്കാളിയെ ബൈക്കിന്‍റെ മുന്നിൽ ഇന്ധന ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിച്ച് പോകുന്നത് കാണാം. യുവാവിന്റെ മുന്നോട്ടുള്ള കാഴ്ചയെ സാരമായി മറയ്ക്കുന്ന രീതിയിൽ ഇന്ധന ടാങ്കിൽ യുവാവിന് അഭിമുഖമായി ഇരുന്നാണ് പങ്കാളിയുടെ അപകട യാത്ര.
.
നവാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാൺപൂരിലെ ഗംഗാ ബാരേജ് ഏരിയയ്ക്ക് സമീപമാണ് സംഭവം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കാൺപൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
UP 21 DB 4845 നമ്പറിലുള്ള ബൈക്കിലാണ് യുവാവും യുവതിയും യാത്ര ചെയ്തിരുന്നത്. ഈ വാഹനത്തിന്റെ വിശദവിവരങ്ങൾ പരിശോധിച്ച് യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാൺപൂരിലെ ആവാസ് വികാസ് പ്രദേശത്താണ് യുവാവ് താമസിക്കുന്നതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുമ്പ് 10 തവണയെങ്കിലും പിഴ ഈടാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ.
.
The viral video is said to be from #Moradabad in #UttarPradesh. Where on #Delhi Road, a young man is riding his bike with his girlfriend sitting on the bike tank. #viralvideo #reelsvideo pic.twitter.com/x1LMBpXMWl
— Siraj Noorani (@sirajnoorani) January 27, 2025
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.