സൗദിയുടെ തെക്കൻ മേഖലകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു; പല പ്രദേശങ്ങളും ഇരുട്ടിൽ, ജനജീവിതം ദുസഹമായി

സൗദിയുടെ തെക്കൻ മേഖലകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ജിസാൻ, അസീർ, നജ്‌റാൻ എന്നീ മേഖലകളിലാണ് വൈദ്യുത സേവനം തടസപ്പെട്ടത്. ഇതോടെ തെക്കൻ മേഖലയിൽ നിരവധി ഗവർണറേറ്റുകളിൽ പൂർണമായും ഇരുട്ടിലായി. പ്രശ്നങ്ങൾ പരിഹരിച്ച് സേവനം എത്രയും വേഗം പുനഃസ്ഥാപിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി അറിയിച്ചു. ഈ പ്രദേശങ്ങളിലെ ജനറേറ്റിംഗ് സ്റ്റേഷനുകൾ പെട്ടെന്ന് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. ഇത് ജനജീവിതത്തെ ഏറ പ്രതികൂലമായി ബാധിച്ചു. പല പ്രദേശങ്ങളും ഇപ്പോഴും ഇരുട്ടിലാണ്.
.
വൈദ്യുത സേവനത്തിൽ തടസ്സം നേരിട്ടതിൽ വൈദ്യുതി കമ്പനി ക്ഷമാപണം നടത്തി. പ്രശ്നം പരിഹരിച്ചു തുടങ്ങിയതായും, വൈദ്യുതി വിതരണം ക്രമേണ ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി. എന്നാൽ ഇപ്പോഴും വിതരണം പൂർണമായു പുനസ്ഥാപിച്ചിട്ടില്ല. എല്ലാ പ്രശ്ന ബാധിത പ്രദേശങ്ങളിലും ക്രമേണ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാങ്കേതിക ടീമുകൾ അഹോരാത്രം തീവ്രമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ഏറ്റവും ഉയർന്ന കാര്യക്ഷമതയും സുരക്ഷയും ഉപയോഗിച്ച് സാഹചര്യം കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ കമ്പനിയുടെ അടിയന്തര പദ്ധതികൾ സജീവമാക്കേണ്ടത് ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
.

തെക്കൻ മേഖലയിലെ നിരവധി ഗവർണറേറ്റുകളിലെ ഇലക്ട്രിക്കൽ സർവീസ് തടസ്സപ്പെട്ടതിനാൽ സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയെ വളരെയധികം താൽപ്പര്യത്തോടെ പിന്തുടരുന്നതായി സൗദി ഇലക്‌ട്രിസിറ്റി അതോറിറ്റി സ്ഥിരീകരിച്ചു,

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!