‘ആതിരയുടെ കൊലയാളി ഇന്‍സ്റ്റഗ്രാം സുഹൃത്ത്’; റീൽസ് പങ്കിട്ട് പ്രണയം, ഭർത്താവിനെ ഉപേക്ഷിച്ച് വരാൻ നിർബന്ധിച്ചു, ഇരുവരും തമ്മില്‍ പണമിടപാടും
കഴക്കൂട്ടം: കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തെന്ന് പൊലീസ്. കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ്. ഇയാൾ 5 വർഷം മുൻപു വിവാഹമോചനം നേടിയിരുന്നു. കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. (ചിത്രത്തിൽ കൊല്ലപ്പെട്ട ആതിര, പ്രതി ജോണ്‍സണ്‍)
കൊല്ലപ്പെട്ട ആതിരയുമായി ഒരു വര്‍ഷക്കാലമായി ഇയാൾക്ക് ബന്ധമുണ്ട്. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയില്‍നിന്ന് പണം വാങ്ങിയിരുന്നതായാണ് വിവരം. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവും പോലീസിന് ലഭിച്ചു.
.
ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്കു വഴിമാറിയെന്നും പൊലീസ് പറഞ്ഞു. ഇരുവരും പലയിടത്തും ഒന്നിച്ചുപോയതായും വിവരമുണ്ട്. തുടര്‍ന്ന് ആതിരയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി. ആദ്യം ഒരു ലക്ഷം രൂപ ആതിര ഇയാൾക്ക് നല്‍കി. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് 2500 രൂപ നല്‍കിയിട്ടുണ്ട്. പലതവണയായി ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു.
ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഭർത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. ശല്യം വര്‍ധിച്ചപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി രാജീവും ആതിരയും തമ്മില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു.
5 മാസത്തിനിടെ പലതവണ കഠിനംകുളത്ത് ഇയാൾ വന്നിരുന്നു. സംഭവദിവസം രാവിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി അവരുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ചായയില്‍ മയങ്ങാനുള്ള എന്തോ വസ്തു കലക്കിക്കൊടുത്തതായാണ് പോലീസ് പറയുന്നത്. ഇതിനുശേഷം കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ തന്നെ ഇരുചക്രവാഹനം ഉപയോഗിച്ചാണ് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കത്തിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ കാണാതായ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
കൊലപാതകത്തിന് 5 ദിവസം മുൻപു പെരുമാതുറയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി ട്രെയിനിൽ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നാണു നിഗമനം. 7 മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ്, കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
.
കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യാണ് ബുധനാഴ്ച പകല്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. കഠിനംകുളത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. ക്ഷേത്രത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള വീടാണിത്. സംഭവദിവസം തന്നെ പ്രതിയെക്കുറിച്ച് പോലീസിന് സൂചന കിട്ടിയിരുന്നു. സാമൂഹികമാധ്യമം വഴി ആതിര പരിചയപ്പെട്ട യുവാവിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.