ചിന്നിച്ചിതറി മൃതദേഹങ്ങൾ, ഉള്ളുലക്കുന്ന ദൃശ്യങ്ങൾ; തീവണ്ടി പാഞ്ഞുകയറിയത് പാളത്തിൽ നിന്നവർക്ക് നേരെ – വീഡിയോ
മുംബൈ: ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍… പരിക്കേറ്റവരുടെ നിലവിളി… ചോര വീണ റെയില്‍പ്പാളങ്ങള്‍. ശരിക്കും ഒരു ദുരന്തഭൂമിയാണ് മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ തീവണ്ടി ദുരന്തം നടന്ന പ്രദേശം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും എത്രപേരാണ് മരണപ്പെട്ടത് എന്ന കാര്യത്തില്‍ പൂര്‍ണമായ സ്ഥിരീകരണത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാരിനോ റെയില്‍വേയ്‌ക്കോ സാധിച്ചിട്ടില്ല.
.
നിലവില്‍ പതിനൊന്ന് പേര്‍ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക. എന്നാല്‍ അതിലേറെ പേര്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വന്ന പുഷ്പക് എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. ഇവരെ കര്‍ണാടക എക്‌സ്പ്രസാണ് ഇടിച്ചത്.
.
बेहद दर्दनाक और दुःखद हादसा है।😥
दरसल जलगांव में पुष्पक एक्सप्रेस में आग की अफवाह के बाद यात्री नीचे खड़े थे।
तभी वो कर्नाटक एक्सप्रेस की चपेट में आ गए।
फिलहाल रेलमंत्री अश्विनी वैष्णव स्विट्जरलैंड यात्रा पर हैं।#PushpakExpress #jalgoan #trainaccident #KarnatakaExpress pic.twitter.com/iOBmUnt3jU
— Risky Yadav (@riskyyadav41) January 22, 2025
.
പുകപടരുന്നത് കണ്ടതോടെ നിര്‍ത്തിയ പുഷ്പക് എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു. ഇവര്‍ ഇറങ്ങിയോടി നിന്നിരുന്ന ട്രാക്കിലേക്ക് എതിര്‍ ദിശയിലൂടെ കര്‍ണാകട എക്‌സപ്രസ് വന്നതാണ് അപകടത്തിനിടയാക്കിയത്. പതിനാറിലേറെ ആളുകള്‍ക്ക് ഗുരതരമായി പരിക്കേറ്റതായാണ് വിവരം.
.
भाजपा को ऐसे ही धर्म और नफ़रत कहीं 1250 रुपये के चक्कर में वोट करते रहो सुभिधा के नाम पर यही मिलेगा
लाखो पद कहीं है अव्यवस्था तो होगी ही रोज कुछ ना कुछ घटित होता है किसपर कार्यवाही हुई
भगवान मालिक है आम जन का #PushpakExpress #Jalgaon #trainaccident #Maharashtra pic.twitter.com/14jplqQ0PW
— Manjeet Ghoshi (@ghoshi_manjeet) January 22, 2025
.
ജല്‍ഗാവ് ജില്ലയിലെ പചോറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മുംബൈയില്‍ നിന്ന് 400 കിലോമീറ്ററിലേറെ ദൂരത്താണ് പചോറ. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് പുഷ്പക് എക്‌സ്പ്രസ് ഇവിടെ നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ വണ്ടിയില്‍നിന്ന് പുറത്തേക്കിറങ്ങിയോടി. ഇവരില്‍ ചിലര്‍ തൊട്ടടുത്ത ട്രാക്കിലേക്ക് ഇറങ്ങി നിന്നിരുന്നു. ഇതിലൂടെ കര്‍ണാടക എക്‌സ്പ്രസ് വന്നതാണ് അപകടത്തിലിടയാക്കിയതെന്നാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന വണ്ടിയാണ് കര്‍ണാടക എക്‌സ്പ്രസ്.
.
“മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടയിൽ വെച്ച് ബോഗിയിൽ തീപ്പിടിത്തമുണ്ടായതായി അഭ്യൂഹങ്ങൾ പടർന്നു. ഇതോടെ, അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി യാത്രക്കാർ ചാടിയിറങ്ങിയത് തൊട്ടടുത്തുള്ള മറ്റൊരു പാളത്തിലേക്കാണ്. എതിർ ദിശയിൽ അതേസമയം കർണാടക എക്സ്പ്രസ് കടന്നുപോകുകയായിരുന്നു”, സെൻട്രൽ റെയിൽവേ സി.പി.ആർ.ഒ സ്വപ്‌നിൽ കുമാർ ലീല പറഞ്ഞു.
.
महाराष्ट्र के जलगांव के परांडा रेलवे स्टेशन के पास बड़ा हादसा,
आग लगने की अफवाह के कारण अफरा-तफरी के चलते यात्री कूद गए, लेकिन
इस दौरान दूसरी ट्रेन की चपेट में आने से 8 यात्री गंभीर रूप से घायल है |#Maharashtra#trainaccident#PushpakExpress pic.twitter.com/roMh7RF4qn— Mahima Yadav (@SinghKinngSP) January 22, 2025
.
അടുത്തുള്ള ആശുപത്രികളിൽ നിന്ന് സഹായം തേടിയിട്ടുണ്ട്. റെയിൽവേയുടെ ദുരിതാശ്വാസ ടീമും സ്ഥലത്തുണ്ട്. അപകടസ്ഥലത്ത് നിന്ന് കർണാടക എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു. പരിക്കേറ്റ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽസഹായം നൽകിയതിന് ശേഷം പുഷ്പക് എക്സ്പ്രസ് യാത്ര തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
ജൽഗാവിലെ അപകടം വേദനാജനകമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എക്സിൽ കുറിച്ചു. “എസ്.പി. സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും ഉടൻ സ്ഥലത്തെത്തും”. ജില്ലാ ഭരണകൂടവും റെയിൽവേയും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
.
Train accident in Jalgaon,😭 Maharashtra: Many people died after being hit by train Passengers jumped after rumor of fire in Pushpak Express Passengers hit by Karnataka Express #PushpakExpress #jalgoan #trainaccident | #KarnatakaExpress pic.twitter.com/kbIYRjrNTY
— Dhram Goswami (@dhram_goswami) January 22, 2025
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
.