പ്രഭാത വ്യായാമത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: സൗദിയിലെ റിയാദിൽ മലയാളി പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. ആലുവ തോട്ടുമുക്കം സ്വദേശി ഷൗക്കത്തലി പൂക്കോയ തങ്ങൾ (54) ആണ് മരിച്ചത്. ചൊവ്വാഴാച്ച പ്രഭാത വ്യായാമത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. വ്യായാമാത്തിന് പോയ ശേഷം ഉച്ചവരെ ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. തുടർന്ന് റിയാദ് ഹെല്‍പ്‌ഡെസ്‌ക് ജീവകാരുണ്യപ്രവര്‍ത്തകന്‍ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിൽ റിയാദിലെ ശുമൈസി കിങ്​ സഊദ്​ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
.

ഭാര്യ: ആയിശ ബീവി. മക്കൾ: ഹിഷാം, റിദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റിയാദ്​ ഒ.ഐ.സി.സി ഭാരവാഹി ഫൈസല്‍ തങ്ങള്‍, റിയാദ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകരായ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ അറിയിച്ചു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!