കടല വേവിക്കാൻ വച്ചശേഷം ഉറങ്ങിപ്പോയി; വിഷപ്പുക ശ്വസിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കടല വേവിക്കാൻ വച്ചശേഷം സ്റ്റൗ ഓഫ് ചെയ്യാൻ മറന്ന് ഉറങ്ങിപ്പോയ യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ബസായ് ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉപേന്ദ്ര (22), ശിവസം (23) എന്നിവരാണ് മരിച്ചത്. ബസായിയിൽ കുൽച, ഛോലെ ബട്ടൂര തുടങ്ങിയ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു ഇരുവരും.
.

പിറ്റേ ദിവസത്തേക്ക് കടയിലേക്കുള്ള ഛോലെ ബട്ടൂര തയാറാക്കുന്നതിനുള്ള കടല വീട്ടിൽ വെച്ചാണ് ഇവർ വേവിക്കാറുള്ളത്. സംഭവ ദിവസം രാത്രിയും പതിവുപോലെ കടല വേവിക്കാൻ അടുപ്പിൽ വെച്ചിരുന്നു. എന്നാൽ അടുപ്പണയ്ക്കാൻ മറന്ന് ഇരുവരും ഉറങ്ങിപോകുകയായിരുന്നു. തുടർന്ന് കടല കരിഞ്ഞ പുക മുറിയാകെ പടർന്നു. വീടിന്റെ വാതിൽ അടച്ചിരുന്നതിനാൽ മുറിയിൽ പുക തങ്ങി നിൽക്കുകയും ഓക്സിജൻ്റെ അളവ് കുറയുകയും ചെയ്തു. മുറിയിലാകെ പുക നിറഞ്ഞ് വ്യാപിച്ച കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് നോയിഡ സെൻട്രൽ സോൺ അസിസ്റ്റന്റ് കമ്മിഷണർ രാജിവ് ഗുപ്ത പറഞ്ഞു.
.
വീട്ടിൽനിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാരെത്തി വാതിൽ തകർത്ത് അകത്ത കയറിയപ്പോഴാണ് സംഭവം മനസിലായത്. ഉടനെ  ഇരുവരെയും  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!