മലയാളി സാമുഹിക പ്രവർത്തകൻ സൗദിയിൽ ഹൃദയാഘാതംമൂലം മരിച്ചു

റിയാദ്: മലയാളി സാമുഹിക പ്രവർത്തകൻ റിയാദിൽ മരിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു (58) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. റിയാദിലെ കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗമായിരുന്നു ബാലരാമൻ.
.
35 വർഷത്തോളമായി റിയാദ്​ സുലൈ എക്സിറ്റ് 18 ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹോദരനും കേളി പ്രവർത്തകരും ചേർന്ന് അൽഖർജ്​ റോഡിലുള്ള അൽ റബിഅ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ തുട​രവേ പിറ്റേന്ന്​ രാത്രി വീണ്ടും ഹൃദയ സ്തംഭനം ഉണ്ടായി മരിക്കുകയായിരുന്നു.

റിയാദ്​ മഅറദ്​ യൂനിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം തുടങ്ങിയ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഏരിയ ട്രഷറർ ചുമതല വഹിച്ചുവരികയായിരുന്നു.

പരേതരായ മാരിമുത്ത് – ലക്ഷ്മി ദമ്പതികളുടെ മകനാണ്. രതിയാണ് ഭാര്യ. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

.

Share
error: Content is protected !!