സൗദിക്ക് പുറത്താണെങ്കിലും പ്രവാസികളുടെ ആശ്രിതരുടെ ഇഖാമയും ഓൺലൈനായി പുതുക്കാം – ജവാസാത്ത്
സൗദിക്ക് പുറത്ത് പോയ പ്രവാസിയുടെ ആശ്രിതരുടെ ഇഖാമയും ഓണ്ലൈനായി പുതുക്കാമെന്ന് പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. സൗദിക്ക് പുറത്തുള്ള വിദേശികളുടെ (ഇഖാമയുള്ളവരുടെ) എക്സിറ്റ് റീ എൻട്രി വിസ (സിംഗിൾ/മൾട്ടിപ്പിൾ) പുതുക്കാൻ നിലവിൽ ഓണ്ലൈനിൽ സൌകര്യമുണ്ട്. അതോടൊപ്പം ആശ്രിതരുടെ രേഖകളും പുതുക്കാൻ സാധിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിശദീകരിച്ചു. ഗാർഹിക തൊഴിലാളികൾക്കും ഈ സേവനം ലഭ്യമാണ്.
.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്‌ട്രോണിക് സേവന പ്ലാറ്റ്‌ഫോമായ “അബ്ഷർ” വഴിയും മുഖീം പോർട്ടലിലൂടെയും നിയമപരമായി നിർദ്ദേശിച്ച സേവന ഫീസ് അടച്ചതിന് ശേഷം രണ്ട് സേവനങ്ങളും നടത്താമെന്ന് പാസ്‌പോർട്ട് വകുപ്പ് അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.