ഗുജറാത്തില്‍ വാഹനാപകടം: മലയാളി ദമ്പതിമാര്‍ മരിച്ചു, അപകടം നാട്ടിലേക്ക് വരുമ്പോള്‍
തുറവൂര്‍: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തുറവൂര്‍ സ്വദേശികളായ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ മൂസ്സതും (വേണു) ഭാര്യ യാമിനിയുമാണ് മരിച്ചത്. ജനുവരി ഏഴ് ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്.
.
ഗുജറാത്തില്‍ ദ്വാരകയ്ക്ക് അടുത്ത് മിട്ടാപ്പൂരില്‍ വെച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍. ജോലിയില്‍നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി തുറവൂരിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. ദമ്പതിമാര്‍ക്ക് ഒരു മകളാണുള്ളത്.
.
അമേരിക്കയില്‍ താമസിക്കുന്ന മകള്‍ സ്വാതിയും ഭര്‍ത്താവ് ഹിമാന്‍ഷുവും നാട്ടില്‍ വന്നതിനുശേഷം തിരികെ അമേരിക്കയിലേക്ക് പോകുന്നതിന് യാത്രയാക്കാന്‍ ഡല്‍ഹിയില്‍ പോയതായിരുന്നു കുടുംബം. ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഡ്രൈവറുള്‍പ്പടെ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരും മരണപ്പെട്ടു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.