‘ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പൊന്ന് പിടിക്കട്ടെ’; പി.വി. അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ യുഡിഎഫിൽ ഭിന്നാഭിപ്രായം; ഉടന്‍ വേണ്ടെന്ന് ആര്‍എസ്പി
തിരുവനന്തപുരം: അറസ്റ്റിൽ പി.വി അൻവറിനൊപ്പം യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുമ്പോഴും മുന്നണി പ്രവേശനത്തിൽ യുഡിഎഫിൽ ഭിന്നാഭിപ്രായം. ലീഗിന് പാതി മനസ് ഉണ്ടെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗവും ആർഎസ്പിയും വേഗത്തിൽ തീരുമാനം വേണ്ടതില്ലെന്ന നിലപാടിലാണ്.
പൊലീസ് നടപടിയിൽ അൻവറിനൊപ്പം കട്ടയ്ക്ക് നിൽക്കുകയാണ് യുഡിഎഫ്. എന്നാൽ അൻവറിനെ മുന്നണിക്കകത്ത് പിടിച്ച് ഇരുത്തണമോയെന്ന് ചോദിച്ചാൽ ഘടകകക്ഷികൾ തമ്മിൽ മാത്രമല്ല. പാർട്ടികൾക്ക് ഉള്ളിൽ തന്നെ നിലപാടുകൾ പലവിധമാണ്. കോൺഗ്രസിൽ രമേശ് ചെന്നിത്തല അടക്കമുള്ളവർ അൻവറിനെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ സമയം ആയിട്ടില്ലെന്ന നിലപാടും കോൺഗ്രസിൽ ശക്തം.
.
അനൗദ്യോഗിക ആശയ വിനിമയങ്ങൾ നടന്നുവെന്ന് ലീഗ് നേതൃത്വം നൽകുന്ന സൂചന.അടുത്ത യുഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിക്കാനും ആലോചനയുണ്ട്. പിണറായി വിജയൻ വിരുദ്ധത മാത്രം മുന്നിൽ വെച്ച് അൻവറിനെ മുന്നണിയിൽ എടുക്കരുതെന്നാണ് ആർഎസ്പി വാദം. നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണ്. പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം. അന്‍വര്‍ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
.
ഓരോ ദിവസവും കിട്ടുന്നവരെ അധിക്ഷേപിച്ചു പോകുന്ന രാഷ്ട്രീയമാണ് അൻവറിന്റേത്. പിണറായി വിജയന് എതിരെ സംസാരിക്കുമ്പോഴും എന്താണ് അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമെന്ന് ഞങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടില്ല. ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നിട്ടു തീരുമാനിക്കാം. അന്‍വറിന് യുഡിഎഫ് അനുകൂല കാഴ്ചപ്പാടുണ്ടായിരുന്നെങ്കില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാടില്ലായിരുന്നു. ചേലക്കരയില്‍ അടക്കം അന്‍വറിന്റെ അരാഷ്ട്രീയമാണ് തെളിഞ്ഞതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. എന്നാൽ അൻവറിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ അനുകൂല നിലപാടാണ് സിഎംപിക്ക് ഉള്ളത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.