സൗദിയിൽ വ്യാപക മഴ, ജിദ്ദയിലും മക്കയിലും മദീനയിലും റോഡുകളിൽ വെള്ളം കയറി – വീഡിയോ

സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക മഴ. ശക്തമായ മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലും റിപ്പോർട്ട് ചെയ്തു. മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായിരുന്നു. ഇപ്പോഴും അന്തരീക്ഷം മേഘാവൃതമാണ്. ജിദ്ദയിലും മക്കയിലും രാവിലെ മുതൽ തന്നെ മൂടികെട്ടിയ നിലയിലായിരുന്നു അന്തരീക്ഷം. രാവിലെ 9.30 ഓടെ പലഭാഗങ്ങളിലും മഴ വർഷിച്ചു തുടങ്ങി. മിന്നലൂം ഇടിയും ശക്തമായതോടെ സ്വാകര്യ മേഖലയിലെ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് അവധി നൽകി.
.


.


.


.
മഴവെള്ളം കുത്തിയൊലിച്ച് തുടങ്ങിയതോടെ റോഡുകളിൽ വെള്ളം കയറി. നിരവധി വാഹനങ്ങൾ പല സ്ഥലങ്ങളിലും റോഡുകളിൽ കുടുങ്ങി. ചില സ്ഥലങ്ങളിൽ ചെറിയ മരങ്ങൾ റോഡുകളിലേക്ക് വീണതോടെ ഗതാഗതം തടസപ്പെട്ടു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ബുധനാഴ്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്.
.


.


.


.

വടക്കൻ അതിർത്തികളായ അൽ-ജൗഫ്, ഹായിൽ, മദീന എന്നിവിടങ്ങളിലും മഴയുണ്ടാകും. അൽ-ഖാസിം, അൽ-ഷർഖിയ, റിയാദ്, അൽ ബഹ, മക്ക മേഖലകളുടെ ചില ഭാഗങ്ങളിൽ എന്നിവിടങ്ങളിലും ഇടിയും കാറ്റും മഴയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
.


.


.


.

തബൂക്ക് മേഖലയുടെ ചില ഭാഗങ്ങളിൽ മഴ നേരിയതോ മിതമായതോ ആയിരിക്കും.  ആ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അതേസമയം രാജ്യത്തിൻ്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
.

.
മദീനയിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം മുതൽ രേഖപ്പെടുത്തുന്നത്. ശൈത്യവും മഞ്ഞുവീഴ്ചയും മദീനയിൽ വർധിച്ചിട്ടുണ്ട്.

.


.


.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!