മലയാളി പ്രവാസി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം നഗരൂർ പോസ്‌റ്റ് ഓഫീസ് പരിധിയിലെ കൊടുവഴന്നൂർ സ്വദേശി ശശിധരൻ ബിജു (53) ആണ് മരിച്ചത്. റിയാദിൽനിന്ന് 165 കിലോമീറ്ററകലെ മറാത്ത് പട്ടണത്തിൽ വച്ചാണ് സംഭവം.
.
രാത്രി ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കാതായപ്പോൾ കൂടെ താമസിക്കുന്നവർ വിളിച്ചുണർത്താൻ ശ്രമിച്ചു. എന്നാൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. കൂടെയുള്ളവർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശേഷം മരണം സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ് മരണ കാരണം. ഭാര്യ: ചിന്നു. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.