തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകക്ക് താമസിക്കുന്ന അസം സ്വദേശി ഹുസന്റെ മകൻ മുഹമ്മദ് അൽ അമീനാണ് (5) മരിച്ചത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെങ്ങിന്റെ അടിഭാഗം കേടായിരുന്നു. ഇത് ശ്രദ്ധയിൽ പെടാതെ സമീപത്ത് തീ ഇട്ടപ്പോൾ, ചൂടേറ്റാണ് തെങ്ങ് മറിഞ്ഞതെന്ന് പറയുന്നു. മരോട്ടി ചുവട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാടക കെട്ടിടം.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.