ഗൾഫിൽനിന്നെത്തിയ ദമ്പതികൾ സാധനങ്ങൾ വാങ്ങാനായി ബേക്കറിക്ക് മുൻപിൽ കാർ നിർത്തി; കാറിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ മോഷ്ടാവ് കാറുമായി പോയി, നാട്ടുകാർ പിന്തുടർന്ന് പിടികൂടി
കുറ്റ്യാടി: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സംഭവത്തിൽ അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
.
മതാപിതാക്കളോടൊപ്പം പെൺകുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. വഴിയിൽ ബേക്കറിയിൽ നിന്ന് സാധനം വാങ്ങുന്നതിനായി വാഹനം നിർത്തി. ഈ സമയം കുട്ടി കാറിൽ ഉറങ്ങുകയായിരുന്നു. അതിനാൽ കാർ ഓൺ ചെയ്ത് എസി ഇട്ടിരുന്നു. ദമ്പതികൾ ബേക്കറിയിൽ നിന്ന് സാധനം വാങ്ങുന്നതിനിടെ, അവിടെയെത്തി വിജീഷ് കാർ ഓടിച്ചു പോയി. പെൺകുട്ടി കാറിൽ ഉറങ്ങുന്നത് വിജീഷ് അറിഞ്ഞിരുന്നില്ലെന്നാണു വിവരം. കാറുമായി കടന്നുകളയാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് സൂചന.
.
വണ്ടി അൽപദൂരം മുന്നോട്ട് പോയപ്പോഴാണ് പ്രതി കുട്ടിയെ കണ്ടത്. രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം പെൺകുട്ടിയെ റോഡിൽ ഇറക്കിവിട്ടു. ഇതിനിടെ ദമ്പതികൾ നാട്ടുകാരുടെ സഹായത്തോടെ കാറ് പിന്തുടരുകയും നാട്ടുകാർ മറ്റുള്ളവർക്ക് വിവരം നൽകുകയും ചെയ്തിരുന്നു.
അതിനാൽ ഏറെ ദൂരം പോകുന്നതിന് മുൻപ് നാട്ടുകാർ കാർ തടഞ്ഞു. വളരെ പതുക്കെയായിരുന്നു പ്രതി കാർ ഓടിച്ചിരുന്നത്. തുടർന്ന് പൊലീസെത്തി വിജീഷിനെ കസ്റ്റഡിയിൽ എടുത്തു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. ദമ്പതികളും പെൺകുട്ടിയും ഏതാനും ആഴ്ച മുൻപാണ് ഗൾഫിൽ നിന്നെത്തിയത്. മൂത്ത കുട്ടി കുറ്റ്യാടിയിലെ അമ്മവീട്ടിൽ നിന്നാണ് പഠിക്കുന്നത്. അവിടേക്ക് പോകുകയായിരുന്നു ഇവർ.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.