ഉംറ തീർഥാടകരെ മദീനയിൽ ഉപേക്ഷിച്ച് മലയാളി ഏജൻ്റ് നാട്ടിലേക്ക് മുങ്ങി; 140 ഓളം മലയാളി തീർഥാടകർ സൗദി വിമാനത്താവളത്തിൽ കുടുങ്ങി – വീഡിയോ
ദമ്മാം: സ്ത്രീകളുൾപ്പെടുന്ന ഉംറ തീർഥാടക സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് മലയാളി ഏജൻ്റ് നാട്ടിലേക്ക് മുങ്ങി. ഇതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി മലയാളി തീർഥാടകർ ദമ്മാം വിമാനത്താവളത്തിൽ കുടങ്ങി. മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് തീർഥാടകർ പരാതിയുമായെത്തിയത്. ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള മുഹമ്മദിയ്യ ഹജ്ജ് ഉംറ ഗ്രൂപ്പ് വഴി ഉംറക്കെത്തയവരാണ് ദുരിതത്തിലായത്. തീർഥാടകർക്ക് മടക്കയാത്രക്കുള്ള ടിക്കറ്റ് നൽകാത്തതിനാൽ തീർഥാടകർ ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
കണ്ണൂർ, കാസർകോഡ്, വയനാട് ജില്ലകളിൽ നിന്നുള്ള 160 ഓളം തീർഥാടകരാണ് ഈ ഏജൻ്റ് വഴി ഉംറക്ക് പോയത്. ഇവരിൽ 140 ഓളം പേർ നാട്ടിലേക്ക് മടങ്ങാനായി ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. തീർഥാടകരെ പുലർച്ചെ രണ്ട് മണിക്ക് കൊടും തണുപ്പിൽ തീർഥാടകരെ നിന്ന് ഇറക്കിവിട്ടു. പ്രായമായരവും ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗം ബാധിച്ചവരും ഈ കൂട്ടത്തിലുണ്ടായിരുന്നു. കൃത്യമായ ഭക്ഷണവും താമസവും ഇല്ലാതെ ഈ തീർഥാകർ വളരെയേറെ പ്രയാസപ്പെട്ടു. മീഡിയവണ് ന്യൂസ് ചാനലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
മക്കയിൽ നിന്നും ഉംറ കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിലെത്തിയതായിരുന്നു ഈ സംഘം. മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ റൗളാ ശരീഫിൽ പ്രാർത്ഥനക്കെത്തിയ സമയത്താണ് അഷ്റഫ് സഖാഫി മുങ്ങിയത്. റൗളാ ശരീഫിൽ പ്രാർഥിക്കാൻ പ്രത്യേകം പെർമിറ്റ് എടുക്കേണ്ടതുണ്ട്. അത്തരം നടപടികളൊന്നും അഷ്റഫ് സഖാഫി പൂർത്തിയാക്കിയിരുന്നില്ല. ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ചുകൊണ്ട് ഏജൻ്റായ അഷ്റഫ് സഖാഫി രഹസ്യമായി നാട്ടിലേക്ക് പോകുകയായിരുന്നു. ചില കുടുംബങ്ങളിൽ നിന്ന് ഒന്നിലധികം ആളുകൾ ഒരുമിച്ച് ഈ ഗ്രൂപ്പ് വഴി ഉംറക്കെത്തിയിരുന്നു. ഇവർ നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട് തിരിച്ച് പോരാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. 65,000 മുതൽ 80,000 രൂപ വരെയുള്ള തുക ഈടാക്കിയ ശേഷമാണ് അഷ്റഫ് സഖാഫി തീർഥാടകരോട് ഈ ക്രൂരത ചെയ്തത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.