സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ പ്രവാസി മലയാളി മരിച്ചു.  മലപ്പുറം കൊണ്ടോട്ടിയിലെ തുറക്കൽ ചെമ്മലപറമ്പ് സ്വദേശി പാമ്പിൻറകത്ത് ഹാരിസ് (43) ആണ് മരിച്ചത്. റിയാദിൽനിന്ന്​ 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ബനീ തമീമിലെ അജ്ഫാൻ എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു.

മൃതദേഹം ഹുത്ത ബനീ തമീം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങിൻ്റെയും അൽ ഖർജ് ഹുത്ത കെ.എം.സി.സി വെൽഫെയർ വിങിൻ്റെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്.

തുറക്കൽ ചെമ്മല പറമ്പിലെ പരേതനായ പാമ്പിൻറകത്ത് മുസ്​തഫയാണ് ഹാരിസിൻ്റെ പിതാവ്.ബിരിയുമ്മയാണ് മാതാവ്. ഭാര്യ: സഫാന. മകൻ: ഷിഫിൻ.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!