കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയർന്ന നിരക്ക്; 40, 000 രൂപ അധികം ചെലവാകും, ഇടപെടുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് ഇത്തവണയും ഉയർന്ന നിരക്ക്. കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് മറ്റു എയർപോർട്ടുകളെ അപേക്ഷിച്ച് 40,000 രൂപയോളം അധികം ചെലവാകും. എയർ ഇന്ത്യ മാത്രമാണ് കരിപ്പൂരിലെ ഹജ്ജ് യാത്ര ടെന്‍ഡറിലുള്ളത്. 1,25000 രൂപയാണ് കരിപ്പൂരില്‍ നിന്നുള്ള നിരക്ക്.
കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് 87,000 രൂപയും കൊച്ചിയില്‍ നിന്ന് 86000 രൂപയുമാണ് ഹജ്ജ് യാത്രക്കുള്ള വിമാന നിരക്ക്. അതേസമയം കരിപ്പൂരിലെ ഹജ്ജ് യാത്രയ്ക്കുള്ള അധിക ചാർജിനെതിരെ കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് കത്തയച്ചെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. വിമാനക്കമ്പനികൾ ചെയ്യുന്ന ഏർപ്പാട് ശരിയല്ലെന്നും ചാർജ് കുറയ്ക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്തുന്നുണ്ടെന്നും വിമാന കമ്പനികളുമായി ചർച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
നിരക്ക് കുറയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രത്യേക സമയങ്ങളിൽ നിരക്ക് വർധിപ്പിച്ച് പ്രവാസികളെ പ്രയാസത്തിലാക്കുന്ന നടപടിയാണ് വിമാന കമ്പനികൾ സ്വീകരിക്കുന്നത്. കഴിഞ്ഞവർഷവും കരിപ്പൂരിൽ നിരക്ക് കൂടുതലായിരുന്നു. സംസ്ഥാന സർക്കാർ ഇടപെട്ടാണ് ഇതിന് പരിഹാരംകണ്ടത്. ഇത്തവണയും ബന്ധപ്പെട്ടവരെ ശക്തമായ എതിർപ്പ് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.