ഉമ തോമസ് ശരീരം ചലിപ്പിച്ചു, മക്കളോട് ‘ഹാപ്പി ന്യൂയർ’ പറഞ്ഞു; ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽനിന്ന് താഴെ വീണ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കണ്ണു തുറക്കുകയും കൈകാലുകൾ ചലിപ്പിക്കുകയും ചെയ്ത ഉമ, മക്കളെയും ഡോക്ടർമാരെയും തിരിച്ചറിഞ്ഞു. ഇടയ്‌ക്കിടെ സ്വയം ശ്വാസമെടുക്കാനും സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇപ്പോഴും വെന്റിലേറ്റർ സഹായത്തില്‍ കഴിയുന്ന എംഎൽഎയ്ക്ക് ഏതാനും ദിവസം ഈ നിലയിൽ തുടരേണ്ടി വരും.
.
വെന്റിലേറ്റർ ഇടയ്ക്കിടെ മാറ്റി സ്വയം ശ്വാസമെടുക്കാൻ ഉമ തോമസിന് സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ബോധത്തിലേക്ക് തിരികെ വന്ന ഉമ തോമസ് മക്കളോട് ചുണ്ടുകളനക്കി ‘ഹാപ്പി ന്യൂ ഇയർ’ എന്നു പറയുകും ചെയ്തു. കൈകളും കാലുകളും ചലിപ്പിക്കാൻ സാധിക്കുന്നുണ്ട്. ശബ്ദം പുറത്തേക്ക് വരുന്നില്ലെങ്കിലും ചുണ്ടുകളനക്കി ആശയവിനിമയം സാധ്യമാകുന്നുണ്ട്. തലച്ചോറിലെ ക്ഷതത്തിനേറ്റ പരുക്ക് കുറയുന്നുണ്ട്. ആശങ്കപ്പെടുത്തിയിരുന്നത് ശ്വാസകോശത്തിലെ ചതവും രക്തം അടിഞ്ഞതുമായിരുന്നു.
.
പുതിയ എക്സ്റേ അനുസരിച്ച് ശ്വാസകോശത്തിന്റെ കാര്യത്തിലും പുരോഗതിയുണ്ട്. വലതു വശത്തെ മൂന്നും നെഞ്ചിനു മുകളിൽ ഇടതുഭാഗത്തേയും വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. മരുന്നുകൾ ഉണ്ടെങ്കിൽ പോലും ഉമ തോമസ് നല്ല വേദന അനുഭവിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. കഴിവതും വേഗം വെന്റിലേറ്റർ സഹായം മാറ്റാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ ഡോക്ടർമാർ തിടുക്കത്തിൽ ഇതു ചെയ്യില്ലെന്നും അറിയിച്ചു.
ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളർ ചേർന്ന് ഇന്നലെ മെഡിക്കൽ ബോർഡ് ചേർന്നിരുന്നും എന്നും ചികിത്സാ കാര്യത്തിൽ സർക്കാരും തൃപ്തി പ്രകടിപ്പിച്ചു എന്ന് ഉമയെ ചികിത്സിക്കുന്ന റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കി.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.



