സൗദിയിൽ കാലഹരണപ്പെട്ട ഭക്ഷണ സാധനങ്ങളുടെ വൻ ശേഖരം പിടികൂടി – വീഡിയോ

മക്ക: സൗദിയിൽ കാലഹരണപ്പെട്ട ഭക്ഷണ സാധനങ്ങളുടെ വൻ ശേഖരം പിടികൂടി. മക്കയുടെ വടക്കുള്ള ജമൂം ഗവർണറേറ്റിലെ ഒരു വെയർഹൗസിൽ നിന്നാണ് ഇവ പിടികൂടിയത്. വാണിജ്യ മന്ത്രാലയത്തിൻ്റെ സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങൾ ശേഖരിച്ച് വീണ്ടും പുതിയ പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റു ഭക്ഷണസാധനങ്ങൾ ഇവിടെ വെച്ച് പാക്ക് ചെയ്തിരുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
.
കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങൾ സംഭരിക്കാനും, അവ വീണ്ടും പാക്ക് ചെയ്യാനും അനധികൃതമായി പ്രവാസി തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നതായും കണ്ടെത്തി.  3500 ലധികം വെളുത്തുള്ളി ബാഗുകളും സംഘം പിടിച്ചെടുത്തു, തെറ്റായ രീതിയിലും തുറന്ന സ്ഥലങ്ങളിലും മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് വെളുത്തുള്ളി തൊലിയുരിച്ചിരുന്നതും പാക്ക് ചെയ്തിരുന്നതും. ശേഷം പാക്ക് ചെയ്ത് വിപണിയിലെത്തിക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. ഇതിനായി ഉപയോഗിച്ചിരുന്ന ത്രാസുകളും മറ്റു പാക്കിംഗ് മെഷീനുകളും വിതരണത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
.
സ്ഥാപനം അടച്ച് പൂട്ടിയതായും നിയമ നടപടികൾ സ്വീകരിച്ചു വരുന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!