കുടുംബത്തോടൊപ്പം ഉംറക്കെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു

മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട്  ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന സുബൈദ (64) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു ഇവർ. കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപികയാണ് മരിച്ച സുബൈദ.

രണ്ടാഴ്ച മുമ്പ് മക്കയിൽ വെച്ച് ഇവർക്ക് ഹൃദയാഘാതമുണ്ടായിരുന്നു. തുടർന്ന് മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് (തിങ്കളാഴ്ച) രാവിലെ മരിക്കുകയായിരുന്നു. കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്.

വണ്ടൂർ വനിത കോളജ് ഹിന്ദി അധ്യാപകൻ കെ. അബ്ദുൽ കരീമാണ് ഭർത്താവ്. മകൻ: ഫാസിൽ. ഇരുവരും മക്കയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share