ഒന്നും രണ്ടുമല്ല, ബസിൽ ശല്യം ചെയ്ത യുവാവിനെ 26 തവണ കരണത്തടിച്ച് യുവതി: കയ്യടിച്ച് സോഷ്യൽ മീഡിയ – വിഡിയോ
മുംബൈ ∙ മദ്യപിച്ച് ബസിൽ ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് 26 തവണ അടിച്ച യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പുണെയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ബസ് കണ്ടക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ ഭാര്യ യുവതിയോടു മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പായി.
.
സീറ്റിൽ നിന്നു എഴുന്നേൽക്കുന്നതിനിടെയാണ് യുവതിയോട് ഇയാൾ മോശമായി പെരുമാറിയത്. അനുചിതമായി യുവതിയെ തൊടാൻ ശ്രമിച്ചതോടെ പ്രകോപിതയായ യുവതി ഇയാളെ പിടിച്ചു നിർത്തി 26 തവണ മുഖത്തടിക്കുകയായിരുന്നു. യുവാവ് തന്റെ പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നതും വിഡിയോയിൽ കാണാം. അതിനിടെ ബസ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നു യുവതി ആവശ്യപ്പെട്ടു.
.
ഷിർദിയിലെ ഒരു സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപികയായ യുവതി ഭർത്താവിനും മകനുമൊപ്പം ബസിൽ പുണെയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് മദ്യപനായ യുവാവിൽ നിന്നും ദുരനുഭവം ഉണ്ടായത്.
.
Pune women slaps Drunk man more than 26 times for Molesting her. pic.twitter.com/7Chnp5tflv
— Bharat Ka Sach (@BharatKaSach_) December 19, 2024
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.