‘സൗദിയിലുള്ള ഉമ്മക്ക് അസുഖം, മരുന്ന് കൊണ്ടുപോകണം’; ഉംറ തീർത്ഥാടകരെ പറഞ്ഞ് പറ്റിച്ച് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു, ട്രാവൽ ഏജൻ്റ് അറസ്റ്റിൽ

ഉംറ തീർത്ഥാടകർ മുഖേന സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് കറാച്ചി നഗരത്തിലെ ഒരു “പാകിസ്ഥാൻ” ട്രാവൽ ഏജൻ്റിനെ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് അബ്ദുൽ ഷൂക്കൂർ എന്ന ട്രാവൽ ഏജൻ്റിനെ അറസ്റ്റ് ചെയ്തത്.

പാക്കിസ്ഥാനിൽ നിന്നും ഉംറക്ക് എത്തിയ ചില തീർഥാടകരിൽ നിന്നും ലഹരിഗുളിഗകളും മയക്ക് മരുന്നുകളും കണ്ടെത്തിയതിനെ തുടർന്ന്  സൗദിയിൽ അറസ്റ്റിലായിരുന്നു. ഇതിനെ തുടർന്ന് കറാച്ചിയിൽ നിന്നുള്ള നിരവധി തീർഥാടകരും ബന്ധുക്കളും ട്രാവൽ ഏജൻ്റിനെതിരെ പരാതി നൽകിയിരുന്നു. അതിനെ തുടർന്നാണ് നടപടി.

ഉംറ തീർഥാടക സംഘത്തിന് വിസ, ടിക്കറ്റ്, താമസം എന്നിവയുൾപ്പെടെയുള്ള പാക്കേജായിരുന്നു ട്രാവൽ ഏജൻ്റ് നൽകിയിരുന്നത്. യാത്രക്ക് തയ്യാറായി എത്തിയ തീർഥാടകരിൽ ചിലരെ ഇദ്ദേഹം സ്വാധീനിക്കുകയായിരുന്നുവെന്നാണ് വിവരം. സൗദിയിലുള്ള തൻ്റെ മാതാവിന് അസുഖമാണെന്നും ചികിത്സക്കുള്ള മരുന്നുകളാണിതെന്നും പറഞ്ഞ് പറ്റിച്ച് തീർഥാടകരുടെ പക്കൽ നിരോധിത ലഹരിമരുന്നുകൾ കൊണ്ടുപോകാൻ ആവശ്യപ്പെടുകായിരുന്നുവെന്ന് പിടിയിലായ തീർഥാകർ പറഞ്ഞു.

പ്രതി അബ്ദുൾ ഷക്കൂറിനും സഹപ്രവർത്തകർക്കുമെതിരെ നിരവധി റെയ്ഡുകൾ നടത്തിയതായും പ്രതികൾ കുറ്റങ്ങൾ സമ്മതിച്ചതായും പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതേ കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഏജൻസി അറിയിച്ചു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!