‘വിമാനത്തിനുള്ളിൽ തോക്ക് ചൂണ്ടി ഒരാൾ ചാടിവീണേക്കാം, അല്ലെങ്കിൽ രക്തരക്ഷസോ പ്രേതമോ പിടികൂടിയേക്കാം..!’ ‘റൺവേ ഏരിയ’റിയാദ് സീസണിൽ ഹൊറർ സിനിമയുടെ അനുഭവവും റസ്റ്റോറൻറും ഗെയിം സെൻ്ററും – വീഡിയോ
റിയാദ്: ഇനി വിമാനത്തിൽ റസ്റ്റോറൻറും ഗെയിം സെൻററും ഹൊററും, റിയാദ് ബോളിവാഡിൽ ‘റൺവേ ഏരിയ’ തുറന്നു. ബോയിങ് 777 വിമാനങ്ങളിൽ റസ്റ്റോറൻറുകളും മറ്റ് വിനോദ പരിപാടികളും ഒരുക്കി ത്രസിപ്പിക്കുന്ന അനുഭവം സമ്മാനിക്കുന്ന ‘ബോളിവാഡ് റൺവേ’ സംവിധാനത്തിന് റിയാദ് സീസണിൽ ചൊവ്വാഴ്ച മുതൽ തുടക്കമായി.
.
.
ഒരു യഥാർത്ഥ റൺവേയും അതിൽ നിർത്തിയിട്ടിരിക്കുന്ന മൂന്ന് ബോയിങ് 777 വിമാനങ്ങളും ഉൾപ്പെട്ടതാണ് റിയാദ് സീസൺ ആഘോഷങ്ങളുടെ പ്രധാന വേദിയായ റിയാദ് ബോളിവാഡ് സിറ്റിയിൽ ഒരുക്കിയ ‘ബോളിവാഡ് റൺവേ ഏരിയ’. അന്താരാഷ്ട്ര നിലവാരമുള്ള റസ്റ്റോറൻറുകളാണ് വിമാനങ്ങൾക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്നത്.
.
.
ഒപ്പം വിവിധതരം ഗെയിമുകൾ, കലാപരിപാടികൾ, സിനിമ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും ഈ വിമാനങ്ങളിലോ റൺവേയിലെ കൺട്രോൾ ടവറിലോ കയറി ഇവൻറുകൾ ആസ്വദിക്കാനും ഗെയിമുകളിൽ പങ്കെടുക്കാനും ഭക്ഷണം കഴിക്കാനും കഴിയും. ഹൊറർ സിനിമയുടെ അനുഭവവും ലഭിക്കും. വിമാനത്തിനുള്ളിൽ തോക്ക് ചൂണ്ടി ഒരാൾ ചാടിവീണേക്കാം, അല്ലെങ്കിൽ ഒരു രക്തരക്ഷസോ പ്രേതമോ വന്നുപിടികൂടിയേക്കാം.
.
.
ആഴ്ചകളോളം സമയമെടുത്താണ് സൌദിയ എയർലൈൻസിൻ്റെ മൂന്ന് വിമാനങ്ങൾ റോഡ് വഴി ജിദ്ദയിൽ നിന്നും റിയാദിലെത്തിച്ചത്. ലോകശ്രദ്ധ പിടിച്ചുപറ്റിയാതായിരുന്നു ഇത്.
.
Three iconic B777 aircraft are taking off one last time from Jeddah to Riyadh, where they’ll be turned into restaurants and immersive experiences for #RiyadhSeason. #AviationReimagined #RiyadhSeason2024 #SaudiAirlines #BoulevardRunway pic.twitter.com/x1YxWMBea9
— Ashen Tharaka (@AshenTharakaG) September 14, 2024
.
Here are the best moments captured during the Transportation of Boeing 777 through Heavy carrier truck #KSA #SaudiArabia #BoulevardRunway #RiyadhSeason #SaudiVision2030 pic.twitter.com/8FSVuKqne5
— Saud Haq (@SaudulHaq1) September 16, 2024
.
Aerial View From Drone Footage for Transportation of Boeing 777 through Heavy carrier truck #KSA crossing the Desert Road 🏜 #SaudiVision2030 #Desert #RiyadhSeason #BoulevardRunway #jeddah #Saudi_Arabia pic.twitter.com/M1xWcMbUeZ
— Saud Haq (@SaudulHaq1) September 14, 2024
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.