വൈകീട്ടുവരെ കാത്തിട്ടും ആംബുലൻസ് വന്നില്ല, ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയിൽ

വയനാട്: മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയിൽ. എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് വീട്ടിൽനിന്ന് നാലുകിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് പായിൽപ്പൊതിഞ്ഞ് ഓട്ടോയിൽക്കയറ്റി കൊണ്ടുപോയത്. ആംബുലൻസ് യഥാസമയത്ത് കിട്ടാതിരുന്നതാണ് ഇതിന് കാരണം.
.
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ചുണ്ടമ്മ മരിച്ചത്. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് വൈകീട്ടോടെയാണ് മൃതശരീരം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തിങ്കളാഴ്ച രാവിലെ ട്രൈബൽ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. പിന്നാലെ പ്രദേശത്തെ ട്രൈബൽ പ്രൊമോട്ടറെ സസ്പെൻഡ് ചെയ്തു.
.

വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താമെന്ന് പട്ടികവർ​ഗ വകുപ്പ് ഓഫീസർ അറിയിച്ചു. ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മൃതദേഹം എത്തിച്ചിരുന്നു. എന്നാൽ ഇവിടെനിന്ന് ശ്മശാനത്തിലേക്ക് പോകാൻ എന്തുകൊണ്ട് സമയത്ത് ആംബുലൻസ് ലഭ്യമാക്കിയില്ല എന്നാണ് അന്വേഷിക്കുന്നത്. ആംബുലൻസ് വരാൻ വൈകീട്ട് നാലുവരെ കാത്തിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. യു.ഡി.എഫ് പ്രതിഷേധവുമായി എത്തിയതോടെയാണ് വിഷയം പുറത്തുവരുന്നത്.
.
..

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
Share
error: Content is protected !!