പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു, അനിയത്തിയുടെ ഭർത്താവ് അറസ്റ്റിൽ

കൊൽക്കത്ത∙ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭർത്താവ്  അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ടോളിഗഞ്ചിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. കാംദേവ്പുർ സ്വദേശിനി ഖദീജ ബീബി (40) മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭർത്താവ്  അതിയുർ റഹ്മാൻ ലസ്കറിനെ പൊലീസ് അറസ്റ്റുചെയ്തു. (ചിത്രത്തിൽ കൊലപ്പെട്ട ഖദീജ ബീബി (ഇടത്), പ്രതി ലസ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ (വലത്))
.
റീജെന്റ് പാർക്ക് സമീപത്തുവച്ച് വെള്ളിയാഴ്ചയാണ് പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ തല പ്രദേശവാസികൾ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തുള്ള തടാകത്തിൽനിന്നു യുവതിയുടെ ശരീര ഭാഗങ്ങൾ ശനിയാഴ്ച കണ്ടെത്തി. സിസിടിവി ക്യാമറകളും പൊലീസ് നായയുടെയും സഹായത്തോടെയാണ് പൊലീസ് യുവതിയുടെ അവശേഷിച്ച മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
.
രണ്ടുവർഷം മുൻപ് ഭർത്താവുമായി പിരിഞ്ഞ ഖദീജ, വീട്ടുസഹായിയായി ജോലി നോക്കുകയായിരുന്നു. രണ്ടു മക്കളോടൊപ്പമായിരുന്നു സംഭവം. ഇതിനിടയിലാണ് പെയിന്റിങ് തൊഴിലാളിയായ ലസ്കർ പ്രണായഭ്യർഥന നടത്തിയത്. ലസ്കറിന്റെ ഫോൺ നമ്പറും ഖദീജയ ബ്ലോക്ക് ചെയ്തിരുന്നതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു. പ്രണയം നിരസിച്ചതിന്റെ പകയിൽ ഇയാൾ ഖദീദയെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു.
.

വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം തനിക്കൊപ്പം വരാൻ ഖദീജയെ നിർബന്ധിച്ച ലസ്കർ ഇവരെനിരമ‍ാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് കൊണ്ടുപോയി. തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തലയറുത്തുമാറ്റുകയും ചെയ്തു. മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ലസ്കറിനെ തിരിച്ചറിയുന്നതും അറസ്റ്റു ചെയ്യുന്നതും. ഇയാൾ പൊലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി.

.
.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!