മരണത്തിലും ഒരുമിച്ച് ആ നാല് കൂട്ടുകാരികൾ; മൃതദേഹം നാളെ രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങും
പാലക്കാട്: പനയംപാടത്ത് ലോറിയിടിച്ച് മരിച്ച നാല് വിദ്യാർഥിനികളും കൂട്ടുകാരികൾ. ഒടുവിൽ മരണത്തിലും അവർ ഒന്നിച്ച്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാല് മൃതദേഹവും പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും. ആശുപത്രിയിൽനിന്ന് മൃതദേഹങ്ങൾ വീട്ടിലെത്തിക്കും. തുടർന്ന് പള്ളിക്ക് തൊട്ടടുത്തുള്ള ഹാളിൽ പൊതുദർശനം നടക്കും. കുട്ടികൾ പഠിച്ച കരിമ്പ സ്‌കൂളിൽ പൊതുദർശനം ഉണ്ടാവില്ല.
ഇന്ന് വൈകിട്ട് കുട്ടികൾ സ്‌കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും പനയംപാടം സ്ഥിരം അപകട മേഖലയാണെന്നും നാട്ടുകാർ ആരോപിച്ചു. അപകടം നടന്നയുടനെ നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പാലക്കാട് ജില്ലാ കലക്ടർക്ക് നിർദേശം നൽകി.
.
കാസര്‍കോട് സ്വദേശികളാണ് അപകടത്തിനു കാരണമായ ലോറിയുടെ ഡ്രൈവറും ക്ലീനറും. മഹേന്ദ്ര പ്രസാദ് എന്നയാളാണ് ലോറിയുടെ ഡ്രൈവര്‍. വര്‍ഗീസ് എന്ന ആളാണ് ക്ലീനര്‍. ഇരുവരും പരുക്കുകളോടെ പാലക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
വർഗീസിന്റെ കാലിനു പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നു എന്നാണ് ഡ്രൈവറുടെ മൊഴി. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകി. ഇരുവരുടെയും രക്ത സാംപിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.
.
അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടേര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നു. മുൻപ് ഇവിടെ അപകടങ്ങൾ നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. പനയമ്പാടത്തെ സ്ഥിരം അപകട വളവിൽ 4 വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ അപകടം ഇന്ന് വൈകിട്ടാണ് നടന്നത്. അപകടത്തിനു പിന്നാലെ നാട്ടകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രശ്‌ന പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.



