കളിക്കുന്നതിനിടെ ജനൽ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്‌സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്‌നിയുടേയും മകന്‍ നൂര്‍ ഐമന്‍ (ഒന്നര) ആണ് മരിച്ചത്. കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് അപകടം.

ബിരുദ വിദ്യാര്‍ഥിയായ മാതാവ് കോളജിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ജനല്‍ കട്ടില വീഴുകയായിരുന്നു. ഉടന്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!