റിയാദ് ക്രിമിനൽ കോടതിയിൽ സിറ്റിങ് നടന്നില്ല; റഹീമിൻ്റേതുൾപ്പെടെ എല്ലാ കേസുകളും മാറ്റിവെച്ചു

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ൻ്റെ കേസിൽ ഇന്നും അന്തിമ തീരുമാനമായില്ല. മോചനം ഇനിയും വൈകും. ഇന്ന്​ ഉച്ചക്ക്​ 12.30ന് റിയാദ്​ ക്രിമിനൽ കോടതിയിൽ​ ചേരാൻ നിശ്ചയിച്ച സിറ്റിങ്​​ സാ​ങ്കേതിക കാരണങ്ങളാൽ​ മാറ്റി വെക്കുകയായിരുന്നു. എല്ലാ കേസുകളുടെയും സിറ്റിങ്​ തീയതി മാറ്റിയിട്ടുണ്ട്​. എന്നാൽ അടുത്ത സിറ്റിങ്​ തീയതി അറിവായിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട ​തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ്​ ഇന്ന്​ നിശ്ചയിച്ചിരുന്നത്​. അത്​ സാ​ങ്കേതിക കാരണങ്ങളാൽ മുടങ്ങി.
.
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​െൻറ മോചനം ഇനിയും വൈകും. ഇന്ന്​ ഉച്ചക്ക്​ 12.30ന് റിയാദ്​ ക്രിമിനൽ കോടതിയിൽ​ ചേരാൻ നിശ്ചയിച്ച സിറ്റിങ്​​ സാ​ങ്കേതിക കാരണങ്ങളാൽ​ മാറ്റി വെക്കുകയായിരുന്നു. എല്ലാ കേസുകളുടെയും സിറ്റിങ്​ തീയതി മാറ്റിയിട്ടുണ്ട്​. എന്നാൽ അടുത്ത സിറ്റിങ്​ തീയതി അറിവായിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട ​തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ്​ ഇന്ന്​ നിശ്ചയിച്ചിരുന്നത്​. അത്​ സാ​ങ്കേതിക കാരണങ്ങളാൽ മുടങ്ങി.
.
തുടർന്ന്​ കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച്​ കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്​മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി.​ ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന്​ നൽകാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12 ലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ചേരുന്ന കോടതിയിൽനിന്ന്​ അന്തിമ വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.
.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!