ഒമാനിലേക്ക് വരാൻ ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല

ഹുദ ഹബീബ്

മസ്‌കറ്റ്: നാട്ടില്‍ നിന്ന് ഒമാനിലേക്ക് വരാന്‍ ഇനി മുതല്‍ പിസിആര്‍ ആവശ്യമില്ല. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കാണ് പിസിആര്‍ ടെസ്റ്റ് ഒഴിവാക്കിയത്.യാത്രക്കാര്‍ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ആചാറക്കണം.2022 മാര്‍ച്ച്‌ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുംമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഇനിമുതല്‍ നിര്‍ബന്ധമല്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ് എന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.

Share
error: Content is protected !!