റോഡുവഴി അബുദാബിയിലെത്താം. പാസും പരിശോധനയും ആവശ്യമില്ല

ഹുദ ഹബീബ്

അബുദാബി∙ റോഡ് മാര്‍ഗം അബുദാബിയിലേക്കു പ്രവേശിക്കാനുള്ള ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. അതിര്‍ത്തിയിലെ ഇഡിഇ പരിശോധനയും പിസിആര്‍ നെഗറ്റീവ് ഫലമോ ഗ്രീന്‍ പാസോ കാണിക്കണമെന്ന നിബന്ധനയിലുമാണ് ഇളവ് പ്രാബല്യത്തിലായത്. ഇതോടെ അതിർത്തി കടക്കാനുള്ള തടസ്സങ്ങളെല്ലാം നീങ്ങി.

നേരത്തെ പരിശോധനയ്ക്കായി അതിര്‍ത്തി ചെക് പോസ്റ്റില്‍ ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു. ജോലിയും താമസവും ദുബായിലും അബുദാബിയിലുമുള്ളവരാണ് ഏറെ പ്രയാസപ്പെട്ടിരുന്നത്. കൂടാതെ നേരത്തെ പരിശോധനയ്ക്കായി അതിര്‍ത്തി ചെക് പോസ്റ്റില്‍ ഏറെ നേരം കാത്തുനില്‍ക്കണമായിരുന്നു. എന്നാൽ അതിര്‍ത്തിയിലെ ഇഡിഇ പരിശോധനയും പിസിആര്‍ നെഗറ്റീവ് ഫലമോ ഗ്രീന്‍ പാസോ കാണിക്കണമെന്ന നിബന്ധന പിന്‍വലിച്ചത്തോടെ തടസ്സമില്ലാതെ അതിര്‍ത്തി കടക്കാമെന്ന ആശ്വാസത്തിലാണ് ജനം.

2020 ഏപ്രിലിലാണ് അബുദാബി പ്രവേശനത്തിന് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് തീവ്രത കുറഞ്ഞതോടെ 2020 ഡിസംബര്‍ 23 മുതല്‍ ഇളവ് നല്‍കിയെങ്കിലും കേസുകള്‍ കൂടിയ പശ്ചാത്തലത്തില്‍ 2021 ഡിസംബര്‍ 19 മുതല്‍ വീണ്ടും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. ഭൂരിഭാഗം പേരും വാക്സീന്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോവിഡ് നിയമങ്ങളില്‍ ഇളവ് നല്‍കുന്നത്. ഇതേസമയം അബുദാബിയിലെ പൊതുസ്ഥലങ്ങള്‍, മാളുകള്‍, ഷോപ്പിങ് സെന്ററുകള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് നിബന്ധന തുടരുന്നു.

Share
error: Content is protected !!