റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; മൂന്ന് മാസം മുൻപ് നാട്ടിൽ നിന്നെത്തിയ മലയാളി യുവതി മരിച്ചു

മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. സുഹാറിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്.
.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആഷ്‍ലി മറിയം ബാബു (34) എന്ന യുവതിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സഹം സുഹാര്‍ റോഡിലാണ് അപകടം ഉണ്ടായത്. രണ്ടുപേരും റോഡ‍് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ വാഹനം ഇടിക്കുകയായിരുന്നു.
.
ഇവര്‍ രണ്ടുപേരും സഹമില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറപ്പിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് മാസം മുമ്പാണ് സുനിത റാണി നാട്ടില്‍ നിന്ന് മടങ്ങിയത്. ഭര്‍ത്താവ്: എൻ.സി.സുഭാഷ് (കടമ്പൂർ കുടുംബരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗവുമാണ്) മകൻ: സൂരജ്. പിതാവ്: ഗോപാലൻ ആചാരി. മാതാവ്: രത്നമ്മ.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.
.

Share
error: Content is protected !!