സൌദിയില്‍ മാസ്ക് ഒഴിവാക്കുമോ? ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി
റിയാദ്: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ സൌദിയില്‍ മാസ്ക് ഒഴിവാക്കാനാകുമോ എന്ന ചോദ്യത്തിനു സൌദി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അബ്ദുള്‍ ആലി കഴിഞ്ഞ ദിവസം പറഞ്ഞ മറുപടി ഇങ്ങിനെ: “രാജ്യത്തെ കോവിഡ് സാഹചര്യത്തിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെ കുറിച്ച് ഓരോ ഘട്ടത്തിലും പഠിക്കും. അതനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. നിലവില്‍ എല്ലാവരും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇത് ആവശ്യമാണ്. കോവിഡിനെ മാത്രമല്ല, മറ്റ് പകര്‍ച്ചവ്യാധി രോഗങ്ങളെയും ഇത് പ്രതിരോധിക്കും”.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 90 ശതമാനവും ഐ.സി.യു കേസുകള്‍ 45 ശതമാനവും കുറഞ്ഞതായി പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു.