‘സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കേസ് എടുക്കാത്തതെന്ത്?’: രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമർ‌ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്തു. സുരേഷ് ഗോപി ചീറ്റിയ മുസ്‌‌ലിം വിദ്വേഷവിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു എന്നാണ് എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ പറയുന്നത്.

കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ നേതാവ് വി.ആർ.അനൂപ് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.

വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറ‍ഞ്ഞത്. ആ ബോര്‍ഡിന്‍റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. മുനമ്പത്തേത് മണിപ്പുരിന് സമാനമായ സ്ഥിതിയാണെന്നും. മണിപ്പുർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ലെന്നും. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന ആ കിരാതത്തെ ഒതുക്കുമെന്നും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ്ഗോപി പറഞ്ഞത്.

ഇതേ വേദിയിൽ വെച്ച് തന്നെയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ വിവാദ പരാമര്‍ശനം നടത്തിയത്.  പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന വാവര്, താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമലയും വഖഫിന്‍റെതാകുമെന്നും അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപോവേണ്ടിവരുമെന്നുമായിരുന്നു ഗോപാലകൃഷ്ണൻ്റെ പരാമർശം. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണം എന്നും വയനാട് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലക്കൃഷ്ണൻ പറഞ്ഞു.

.

അതേസമയം, മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാൻ സര്‍ക്കാര്‍ സഹകരിച്ചാൽ ഞങ്ങള്‍ മുൻകൈ എടുക്കാമെന്ന് നേരത്തെ അറിയിച്ചതാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എവിടെ ചെന്നാലും ഇപ്പോള്‍ കലക്കൽ ആണ് നടക്കുന്നത്. പാലക്കാട് പെട്ടി വെച്ച് കലക്കാൻ ശ്രമം നടക്കുകയാണ്. അതുപോലെ മുനമ്പത്ത് വഖഫ് വെച്ച് പ്രശ്നമുണ്ടാക്കുന്നു. വടകരയിൽ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദമുണ്ടാക്കി കലക്കാൻ ശ്രമിച്ചു. ഒടുവിലായി പൂരം കലക്കലും വന്നു.

ഇനിയപ്പോ വയനാട്ടിൽ വല്ല കലക്കലും നടക്കുമോയെന്നാണ് ബിജെപി നോക്കുന്നത്. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം കൊടുക്കാൻ മുൻകൈ എടുക്കാതെ അതെക്കുറിച്ച് ഒന്നും പറയാതെ ഇത്തരം വര്‍ത്തമാനമല്ല കേന്ദ്ര മന്ത്രി സുരേഷ് ഗോപി വയനാട്ടിൽ വരുമ്പോള്‍ പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

.

.

 

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!