വർധിപ്പിച്ച പ്രവാസി ക്ഷേമനിധി പെൻഷൻ മാർച്ച് മുതൽ വിതരണം ചെയ്യും
ഹുദ ഹബീബ്
പ്രവാസി ക്ഷേമ നിധിയിലെ വര്‍ധിപ്പിച്ച പെന്ഷന് അടുത്ത മാസം മുതൽ (മാര്‍ച്ച് മുതല്‍) വിതരണം ആരംഭിക്കും. ക്ഷേമ നിധി പെന്ഷന് 3000-3500 രൂപ വരെ ആക്കി ഉയർത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത് വരെ വർധിപ്പിച്ച തുക വിതരണം ചെയ്തിരുന്നില്ല, കഴിഞ്ഞ ദിവസമാന് പെൻഷൻ വർധിപ്പിച്ച തുകയാക്കി അടുത്ത മാസം മുതൽ വിതരണം ചെയ്യുമെന്ന് അധികൃതർ പ്രഖ്യാപിച്ചത്.
ചില നടപടികൾ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. അത് പൂർത്തിയാക്കി മാര്‍ച്ചിലോ ഏപ്രിലോ പെന്ഷന് കൊടുത്ത് തുടങ്ങും എന്നാണ് അറിയാൻ കഴിഞ്ഞത്. തിരിച്ചെത്തിയ പ്രവാസി വിഭാഗത്തിൽ ഉള്ളവർക്ക് 3,000 രൂപയും, നിലവില്‍ പ്രവാസികള്‍ ആയിരിക്കുന്ന കാറ്റഗറിയല്‍പെട്ടവര്‍ക്ക് 3,500 രൂപ വീതവുമാണ് വർധിപ്പിച്ച പെൻഷൻ.
നേരത്തെ എല്ലാവർക്കും 2000 രൂപയായിരുന്നു നൽകിയിരിരുന്നത്. ആറ് ലക്ഷത്തോളം പേർ പദ്ധതിയിൽ അംഗങ്ങളാണ്. 20,000ല്‍ അധികം ആളുകൾ നിലവിൽ പെന്ഷന് ആനുകൂല്യം കൈപറ്റുന്നുണ്ട്. https://pravasikerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പദ്ധതിയില്‍ ചേരാന്‍ സാധിക്കും.
ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP