സൗദിയിൽ നാല് മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്‌

റിയാദ്: സൗദിയിൽ ഇന്ന് (ഞായറാഴ്‌ച) നാല് മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മക്ക, അൽ-ബാഹ, അസിർ, ജിസാൻ എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഈ മേഖലകളിലെ വിവിധ  പ്രദേശങ്ങളിൽ ശക്തമായ മഴയും മിന്നലും ഉണ്ടാകാനിടയുണ്ട്. ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴ വൈകുന്നേരവം വരെ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

 

അൽ ബഹയിലെ അൽ-ഹുജ്‌റ, അൽ-മഖ്‌വ, ഗാമിദ് അൽ-സനാദ് ബ്രാഞ്ച്, ഖൽവ എന്നീ പ്രദേശങ്ങളിലും,  മക്കയിൽ അദം, ബനി യാസിദ്, ജുദാം, മെയ്‌സൻ, യലംലം, അൽ-ഷിഫ, അൽ-അർദിയാത്ത് എന്നിവിടങ്ങളിലുമാണ് മഴയും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളത്. കൂടാതെ ജസാനിലെയും അസീറിലേയും അൽ-ഹാരയിൽ അൽ-ഹരീത്, അൽ-ദാഇർ, അൽ-റയ്ത്ത്, അൽ-അർദ, അൽ-അയ്ദാബി, ഫിഫ, ഹാറൂബ്സ ബാസിറിൽ അൽ-ഹർജ, അൽ-റബൂവ, ശരത് ഉബൈദ, ദഹ്‌റാൻ അൽ-ജനൂബ്, അൽ-മജാരിദ, ബർഖ്, റിജാൽ അൽമ, മഹായിൽ എന്നിവിടങ്ങളിലും ശക്തമാ മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കുന്നുണ്ട്.

അതിശക്തമായ കാറ്റ്, മൂടിക്കെട്ടിയ പൊടിക്കാറ്റ്, ഇടിമിന്നൽ, ആലിപ്പഴം വർഷിക്കൽ എന്നിവക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
.

Share
error: Content is protected !!