ഏഴ് വയസ്സ് മുതലുള്ള കുട്ടികൾക്ക് ഹറം പള്ളികളിൽ പ്രവേശിക്കൻ അനുമതി
ഹുദ ഹബീബ്
മക്ക: ഏഴു വയസ്സ് മുതലുള്ള കുട്ടികൾക്ക് മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ പ്രവേശിക്കാൻ സൌദി ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നൽകി. എന്നാൽ ഇവർ കോവിഡ് കുത്തിവെപ്പെടുത്ത് തവക്കൽനായിൽ ഇമ്മ്യൂണ് ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ 12 വയസ്സ് പൂർത്തിയായവർക്കായിരുന്നു ഹറമുകളിലേക്ക് പ്രവേശിക്കാൻ ഇത് വരെ അനുവാദമുണ്ടായിരുന്നത്. 8 വയസ്സായ കുട്ടിയെ ഹറമിലേക്ക് കൊണ്ട് പോകാമോ എന്ന അന്വോഷണത്തോട് പ്രതികരിച്ചുകൊണ്ടാണ് ഏഴ് വയസ്സ് മുതലുള്ള കുട്ടികളൾക്കും ഹറമിൽ പ്രവേശിക്കാമെന്ന് അധികൃതർ വിശദീകരിച്ചത്.
പുതിയ തീരുമാനം നിരവധി കുട്ടികൾക്കും കുടുംബങ്ങൾക്കും സഹായകരമാകും. രാജ്യത്ത് അഞ്ച് വയസ്സിന് മുകളിലുള്ള നിരവധി കുട്ടികൾ ഇതിനോടകം തന്നെ കോവിഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇവർക്കെല്ലാം ഹറമിലേക്ക് ഉംറക്കും പ്രാർത്ഥനക്കും പോകാനാണ് ഇതോടെ സാഹചര്യമൊരുങ്ങിയത്. വരും ദിവസങ്ങളിൽ ഹറമുകളിൽ കൂടുതൽ കുട്ടികൾ പ്രാർത്ഥനക്കെത്താൻ പുതിയ തീരുമാനം കാരണമാകും.