ലൈംഗികബന്ധത്തെ തുടര്‍ന്ന് അമിത രക്തസ്രാവം; പരിഹാരം ഓണ്‍ലൈനില്‍ തിരഞ്ഞ് കാമുകന്‍, യുവതിക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: ലൈംഗികബന്ധത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലം ഇരുപത്തിമൂന്നുകാരിയ്ക്ക് ദാരുണാന്ത്യം. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഹോട്ടല്‍മുറിയില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് മണിക്കൂറുകളോളം ഓണ്‍ലൈനില്‍ രക്തസ്രാവം നിര്‍ത്താനുള്ള പ്രതിവിധി തിരഞ്ഞുകൊണ്ടിരുന്നതാണ് യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സിങ് ബിരുദധാരിയായ യുവതിയുടെ ലൈംഗീകാവയവത്തിന് പരിക്കുണ്ടായിരുന്നതായും ഇതാണ് അമിത രക്തസ്രാവത്തിന് കാരണമായതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുപത്തിയാറുകാരനായ ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
.
ഗുജറാത്ത് നവസരിയിലെ ഹോട്ടലില്‍ സെപ്റ്റംബര്‍ 23 നാണ് യുവതിയും യുവാവും എത്തിയത്. യുവതിയ്ക്ക് മുറിവുകളുണ്ടായതിനെ തുടര്‍ന്ന് ഇരുവരും പരിഭ്രാന്തരായി. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം രക്തസ്രാവം നിര്‍ത്താനുള്ള ശ്രമത്തിലായി യുവാവ്. ഇതാണ് സ്ഥിതി ഗുരുതരമാക്കിയത്.
.
തുണിയുപയോഗിച്ച് രക്തസ്രാവം നിര്‍ത്താന്‍ യുവാവ് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ യുവതി ബോധരഹിതയായി. അതിനെ തുടര്‍ന്ന് യുവാവ് ഒരു സുഹൃത്തിനെ വിവരമറിയിക്കുകയും ഇരുവരും ചേര്‍ന്ന് യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം യുവതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
.
യുവതിയുടെ ബന്ധുക്കളെ യുവാവ് വിവരം അറിയിച്ചു. അവര്‍ എത്തുമ്പോഴേക്കും യുവതിയുടെ മരണം സംഭവിച്ചു. തുടര്‍ന്ന് പോലീസ് പോസ്റ്റ്‌മോര്‍ട്ടം നിര്‍ദേശിക്കുകയും യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.
.