വീണ്ടും രക്ഷാദൗത്യവുമായി എയർ ഇന്ത്യ. ഇന്ത്യക്കാരെ റൊമാനിയയിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരും
ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യ വീണ്ടും. ശനിയാഴ്ച എയർ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനം രക്ഷാദൗത്യത്തിനായി റൊമാനിയയിലേക്ക് പുറപ്പെടും. പുലർച്ചെ രണ്ട് മണിക്ക് റൊമാനിയയിലേക്കാവും വിമാനം പുറപ്പെടുക. ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ റോഡു മാർഗം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള റജിസ്ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി.
യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നിന്നും റൊമാനിയയിലേക്ക് എത്തണമെങ്കിൽ 12 മണിക്കൂർ യാത്ര ചെയ്യണം. റൊമാനിയയുടെ അതിർത്തിയിൽ ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥർ എത്തും. ഇതിനൊപ്പം മറ്റൊരു വിമാനം ഹംഗറിയിലേക്ക് അയക്കാനും എയർ ഇന്ത്യ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ രീതിയിൽ യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാല് രാജ്യങ്ങളിലൂടെ നാട്ടിലേക്ക് കൊണ്ടുവരികയാവും ചെയ്യുക.
കിയവിൽ ഇന്ത്യൻ എംബസിയിൽ നിരവധി ഇന്ത്യൻ പൗരൻമാരുണ്ട്. ഇതിനൊപ്പം സമീപത്തെ ബോംബ് ഷെൽട്ടേഴ്സിലും ബംഗറുകളും ഇന്ത്യക്കാർ കഴിയുന്നുണ്ട്. ലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികളാണ് യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നത്. റഷ്യന്‍ ടാങ്കുകള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് നീങ്ങുന്നുവെന്ന് മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ബങ്കറില്‍ കഴിയുകയാണ് ഇവര്‍. പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയിലെ ലിവിവില്‍ ക്യാംപ് തുടങ്ങും. ഫോണ്‍ +48660460814, +48606700105, മെയില്‍ cons.warsaw@mea.gov.in