അനുവാദമില്ലാതെ ഫോട്ടോ എടുത്താല്‍ ആയിരം റിയാൽ പിഴ ചുമത്തും

ഹുദ ഹബീബ്

സൗദി അറേബ്യയില്‍ അനുവാദമില്ലാതെ വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ മറ്റു അപകടങ്ങളോ ചിത്രീകരിക്കുന്നതും, അനുവാദമില്ലാതെ വ്യക്തികളെ നേരിട്ട് ചിത്രീകരിക്കുന്നതും ശിക്ഷാർഹമാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ആദ്യ ഘട്ടത്തിൽ 1000 റിയാൽ പിഴ ചുമത്തും.  നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 2,000 റിയാലാണ് പിഴ ചുമത്തുക.

വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ കൂട്ടംചേർന്ന് നിൽക്കുന്നത് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുന്നതിന് കാലതാമസമുണ്ടാക്കും. ക്രിമിനൽ സംഭവങ്ങളുണ്ടാകുമ്പോഴും ഇതേ സ്ഥിതി തന്നെയാണ് കണ്ടുവരുന്നത്.  സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ച് വാഹനാപകടങ്ങളും ക്രിമിനൽ സംഭവങ്ങളും ആളുകൾ ചിത്രീകരിക്കുന്നത് കാര്യങ്ങൾ കൂടുതൽ പ്രയാസങ്ങളുണ്ടാക്കാൻ ഇടവരും. ഇത്തരം പ്രവണതകൾക്ക് തടയിടാൻ ശ്രമിച്ചാണ് പൊതുഅഭിരുചി സംരക്ഷണ നിയമാവലി ഭേദഗതി വരുത്തി ഇത്തരം നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

Share
error: Content is protected !!