സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 1 മുതല്‍ 9 വരെ

ഹുദ ഹബീബ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 1 മുതല്‍ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി കരിക്കുലം കമ്മിറ്റിയുടെ പട്ടിക തയാറായിയുട്ടുണ്ട്. ലോക്ഡൗണിന് ശേഷം സ്കൂളുകള്‍ വീണ്ടും തുറന്നപ്പോള്‍  90 ശതമാനം വിദ്യാര്‍ത്ഥികളും എത്തിക്കഴിഞ്ഞു.പാഠഭാഗം പൂര്‍ത്തീകരിക്കുന്നതിനും, പരീക്ഷാ നടത്തിപ്പിനുമായി ടൈം ടേബിള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2013 ല്‍ യു.ഡി.എഫ് സര്‍ക്കാറാണ് അവസാനമായി സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിച്ചത്. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിരുന്നത്. കേ​ന്ദ്രത്തിന്റെ പുതിയ വിദ്യാഭാസ നയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ പരിഷ്കരണം വരുന്നത്.

സ്കൂളുകൾ തുറന്നതോടെ വിവിധയിടങ്ങളിൽ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള സംഘർഷമുണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ ഗതാഗത സൗകര്യ പ്രശ്നങ്ങളും വിദ്യാർത്ഥികൾ നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള പരിശ്രമത്തിലാണ്. കെഎസ്ആർടിസിയും പ്രൈവറ്റ് ബസ് ഉടമകളും സഹകരിക്കുന്നുണ്ട്. ഒരുപാട് കുട്ടികൾ ഒരുമിച്ചു വരുമ്പോഴുണ്ടാകുന്ന സാധാരണനിലയിലെ ബുദ്ധിമുട്ടാണ് ഇപ്പോഴുളളതെന്നും മന്ത്രി വ്യക്തമാക്കി.

Share
error: Content is protected !!