റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി ബ്രിട്ടൺ. മോദി പുടിനുമായി സംസാരിച്ചു

റഷ്യ യുക്രൈനിലെ 203 കേന്ദ്രങ്ങളിൽ ഇത് വരെ ആക്രമണം നടത്തി. റഷ്യക്കെതിരെ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യു.കെ പ്രധാന മന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കും. പുടിനെ ലോകം അപലപിച്ചു കഴിഞ്ഞു. യുക്രൈനിൽ റഷ്യക്കുള്ളത് കാടൻ പദ്ധതികളാണെന്നും, തങ്ങൾ യുക്രൈൻ ജനതയോടൊപ്പമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഇന്ത്യൻ പ്രധാന മന്ത്രി പുടിനുമായി സംസാരിച്ചു. പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യർഥിച്ചു. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ മോദി പുടിനോട് ആശങ്കയറിയിച്ചു.

യുക്രെയ്നിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു. യുക്രെയ്നിലെ നിലവിലെ സാഹചര്യം പുടിൻ മോദിയോട് വിശദീകരിച്ചുവെന്നും വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ പ്രശ്നത്തിൽ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ൻ അഭ്യർഥിച്ചിരുന്നു. ഇന്ത്യയിലെ യുക്രെയ്ൻ അംബാസിഡറാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ മോദി പുടിനുമായി സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുകയായിരുന്നു. യുദ്ധം അന്യായമെന്ന് അമേരിക്ക വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടു.

Share
error: Content is protected !!