ഇന്ത്യക്കാർക്ക് ക്വാറന്‍റീൻ ഒഴിവാക്കി ഖത്തർ

ഹുദ ഹബീബ്

 

ഖത്തറില്‍ വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക്​ ക്വാറന്‍റീനും, യാത്രക്ക്​ മുമ്പുള്ള ​പി.സി.ആര്‍ പരിശോധനയും ഒഴിവാക്കിയാതായി പൊതുജനാരോഗ്യ മന്ത്രാലയം.ഫെബ്രുവരി 28 രാത്രി ഏഴ്​ മണിയോടെ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നിര്‍ദേശം പ്രകാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വാക്​സിന്‍ സ്വീകരിച്ച താമസക്കാര്‍ക്ക്​ ക്വാറന്‍റീന്‍ ഇല്ലാതെ തന്നെ ഖത്തറില്‍ എത്താന്‍ കഴിയും.ഇവരെ യാത്രക്ക്​ മുമ്പുള്ള പി.സി.ആര്‍ പരിശോധനയില്‍ നിന്നും ഒഴിവാക്കി. അതേസമയം, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ റാപിഡ്​ ആന്‍റിജന്‍ ​പരിശോധനക്ക്​ വിധേയരാവണം എന്നും പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യപിച്ചു.

Share
error: Content is protected !!