കച്ചാ ബദാമിനു ശേഷം ഭൂപന്‍ ഭട്യാകറുടെ ജീവിതം ഇങ്ങിനെ

ഹുദ ഹബീബ്

 

 

കച്ചാ ബദാം എന്ന ഗാനം സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞടുകയാണ്.ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഈ ഗാനം ഇപ്പോഴും ട്രെന്‍ഡിംഗാണ്.കച്ചാ ബദാം എന്ന ഗാനത്തിന്റെ പ്രശസ്തി ലോകത്തിന്റെ പല ഭാഗങ്ങളിലേയ്‌ക്ക് വ്യാപിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പാട്ട് ഹിറ്റായപ്പോള്‍, ആ ഗായകനും വൈറലായി. ബംഗാള്‍ സ്വദേശിയായ ഭൂപന്‍ ഭട്യാകറാണ് കച്ചാ ബദാം എന്ന ഗാനം ആലപിച്ചത്. ആരാരുമറിയാതിരുന്ന ഭൂപന്‍ ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള താരമായി മാറിക്കഴിഞ്ഞു.
   നിലക്കടല കച്ചവടക്കാരനായിരുന്നു ഭൂപന്‍ കച്ചവടത്തിനിടയില്‍ ആളുകളെ ആകര്‍ഷിക്കാനാണ് ഭൂപന്‍ കച്ചാ ബദാം എന്ന ഗാനം പാടിയിരുന്നത്. അങ്ങനെ ഒരു ദിവസം ഗാനം ആലപിച്ചപ്പോള്‍ ആരോ ഒരാള്‍ അത് റെക്കോര്‍ഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പിന്നീട് നടന്നത് ഒന്നും അദ്ദേഹത്തിന് ഓർക്കാൻ പോലും പറ്റാത്ത വിധത്തിൽ ആയിരുന്നു.
   മകന്‍ പറഞ്ഞാണ് ഗാനം ഹിറ്റായെന്നും അതിന് പല റീമിക്സുകള്‍ ഇറങ്ങിയെന്നും ഭൂപൻ അറിഞ്ഞത്.ഇന്ന് താന്‍ വളരെ അധികം സന്തോഷിക്കുന്നു എന്നും ഒരു കലാകാരനായി തന്റെ ആഗ്രഹപ്രകാരം ഇനി ജീവിക്കുമെന്നും ഭൂപന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ആഢംബര നൈറ്റ് ക്ലബ്ബില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ ഭൂപന്‍ പറഞ്ഞു.നിലക്കടല വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. അങ്ങനെയായിരുന്ന എന്റെ ജീവിതമാണ് ഇത്തരത്തില്‍ മാറിയത്. ഇത് സ്വപ്ന തുല്യമാണ്. കഴിഞ്ഞ ആഴ്ച എനിക്ക് ഒരു മ്യൂസിക് കമ്ബനി 1.5 ലക്ഷം രൂപ നല്‍കി, പാടാന്‍ ഒരു അവസരവും തന്നു. ജീവിതത്തില്‍ ഇത്രയും തുക ഒരുമിച്ച്‌ കാണാന്‍ കഴിയാതിരുന്ന എനിക്ക് ഇതെല്ലാം ഇപ്പോഴും ചിന്തിക്കാൻ പോലും പറ്റുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
   ജനങ്ങളുടെ പ്രോത്സാഹനമാണ് ആ ഗാനം ഇത്രയും വൈറലാവാന്‍ സഹായിച്ചത്. ഗാനം വൈറലായതിന് ശേഷം ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. അതിലെ അവതാരകന്‍ സാക്ഷാല്‍ സൗരവ് ഗാംഗുലിയായിരുന്നു. തന്നെ പോലെയുള്ള ഒരാള്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. അന്ന് ഗാംഗുലി തനിക്ക് ഒരു സമ്മാനം നല്‍കിയെന്നും ഭൂപന്‍ പറയുന്നു.ഇനി മുതല്‍ താന്‍ നിലക്കടല വില്‍ക്കാന്‍ പോവില്ലെന്നും, ഒരു സെലിബ്രിറ്റിയായതാന്‍ എങ്ങനെ ഇനി കടല വില്‍ക്കാനാണെന്നുമാണ് ഭൂപന്‍ ചോദിക്കുന്നത്. ഒരു കലാകാരനായി ജീവിക്കാനാണ് തന്റെ ആഗ്രഹം. 3.5 ലക്ഷത്തില്‍ അധികം റീല്‍സാണ് കച്ചാബദാമിന്റേതായി പുറത്തിറങ്ങിയത്.
Share
error: Content is protected !!