വാട്സ്ആപ് വഴി ജനന സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടിയുമായി യു.എ.ഇ ആരോഗ്യ മന്ത്രാലയം
അബുദാബി: യുഎഇയില്‍ ഇനി മുതല്‍ വാട്ട്‌സ് ആപ്പ് വഴി ജനന സര്‍ട്ടിഫിക്കറ്റ് നൽകാനുള്ള നടപടിക്രമങ്ങൾ അധികൃതർ തുടങ്ങി.യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ പൗരന്മാര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും വാട്ട്സ് ആപ്പിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.പുതിയ സംവിധാനങ്ങളും അന്തര്‍ദേശീയ മികച്ച രീതികളും അടിസ്ഥാനമാക്കിയുള്ള സുഗമവും ലളിതവുമായ രീതിയിലൂടെ എളുപ്പമായി ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.വാട്ട്സ് ആപ്പിലൂടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് വളരെ പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനം ഉപയോഗപ്പെടുത്തിയായിരിക്കും ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുക.