ഒമാന്‍ എയറിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

മസ്‌കറ്റ്: യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ. പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശങ്ങൾ. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോര്‍ഡിംഗ് ഗേറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒമാന്‍ എയര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്ര നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. ഈ മാസം നാല് (ഓഗസ്റ്റ് 4) മുതൽ പുതിയ നിബന്ധന പ്രാബല്യത്തിലാകും.
.
ഈ സമയത്തിന് ശേഷം ബോര്‍ഡിംഗ് ഗേറ്റുകള്‍ അടക്കും. അതിന് ശേഷം വരുന്നവർക്ക് പ്രവേശനം അനുവദിക്കില്ല. അതുമൂലം വൈകിവരുന്നവരുടെ യാത്ര മുടങ്ങുമെന്നും വിമാന കമ്പനി മുന്നറിയിപ്പ് നൽകി. അതിനാൽ യാത്ര മുടങ്ങുന്നത് ഒഴിവാക്കാൻ യാത്രക്കാർ സമയക്രമം കൃത്യമായി പാലിക്കണമന്നും വിമാന കമ്പനി അറിയിച്ചു.
.
എന്നാൽ ചെക്ക്-ഇന്‍ നടപടിക്രമങ്ങൾ നിലവിലെ രീതിയിൽ തന്നെ തുടരും.  നിലവിലെ രീതിയനുസരിച്ച് മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാൽ 60 മിനുട്ട് മാത്രം ബാക്കിയുള്ള സമയത്ത് ഗേറ്റ് അടയ്ക്കും. അതിനാൽ വൈകി വരുന്നവര്‍ക്ക് ബോര്‍ഡിംഗ് ഏരിയയിലേക്ക് പ്രവേശിക്കാനാകില്ല. ഓഗസ്റ്റ് 4 മുതല്‍, ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് ശേഷവും പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഡെസ്‌ക്കുകള്‍ക്ക് മുമ്പും സ്ഥിതി ചെയ്യുന്ന ബോര്‍ഡിംഗ് പാസ് റീഡിംഗ് ഏരിയയുടെ സമയക്രമം ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പാസ്പോര്‍ട്ട് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളും സുരക്ഷാ പരിശോധനകളും എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണിത്.
.
പുറപ്പെടല്‍ സമയത്തിന് 40 മിനിറ്റ് മുമ്പ് വരെ മാത്രമേ ഈ ചെക്ക് പോയിന്റിലൂടെ യാത്രക്കാരെ കടന്നുപോകാന്‍ അനുവദിക്കുകയുള്ളൂ. നിലവിലെ രീതി പോലെ ഷെഡ്യൂള്‍ ചെയ്ത പുറപ്പെടല്‍ സമയത്തിന് 20 മിനിറ്റ് മുമ്പ് പുറപ്പെടല്‍ ഗേറ്റുകള്‍ അടയ്ക്കുന്നത് തുടരുമെന്നും ഒമാന്‍ എയര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സമാനമായ രീതിയിൽ ഒമാൻ എയർപോർട്ട്സ് അധികൃതരും കഴിഞ്ഞ ദിവസം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 20 മിനുറ്റ് മുമ്പ് വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന നിർദേശം മാറ്റി. 40 മിനുറ്റ് മുമ്പ് എത്തണം എന്നാണ് അധികൃതർ യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.
.

Share
error: Content is protected !!